തെരെഞ്ഞെടുപ്പിനു മുമ്പ് മുസ്ലിം സമുദായ സംഘനകളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നു.

മുസ്ലിം സമുദായ സംഘനകളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നു.സമസ്‌ത യുടെ നൂറാം വാർഷികം നടക്കുമ്പോഴാണ് മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഒരുകുട കീഴിൽ അണിനിരക്കണമെന്ന ആശയം ഉരുത്തിരിഞ്ഞത്.

സുന്നി സംഘടനകളായ എ പി യും ഇ കെയുമാണ് ഇതിനു മുൻകൈ എടുത്തിട്ടുള്ളത്.അതിന്റെ ഭാഗമായി മുജാഹിദ് വിഭാഗവുമായും ജമാഅത്തെ ഇസ്ലാമിയുമായും ചർച്ച നടക്കുന്നുണ്ടെന്നാണ് സൂചന.2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചാൽ 24 സീറ്റുകളിൽ ലീഗിന് വിജയിക്കാൻ കഴിയും.ജമാഅത്തെ ഇസ്ലാമിയുമായെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്.ഞങ്ങൾ എല്ലാറ്റിനും ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്താറില്ല എന്ന് എ പി അബൂബക്കർ കാന്തപുരം മുസ്‌ലിയാർ പറഞ്ഞതോടെ ജമാഅത്തെ ഇസ്ലാമിയോടുള്ള അസ്‌പൃശ്യത നീങ്ങിയെന്നാണ് പ്രചാരണം.നിസാര വോട്ടുകൾക്ക് ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ട നാലോളം സീറ്റുകളിൽ എ പി അബൂബക്കർ സുന്നി വിഭാഗത്തിനു താല്പര്യമുള്ള സ്ഥാനാർത്ഥികളെ നിർത്താൻ ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.ഇതേ മാതിരി മുജാഹിദ്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾക്ക് താല്പര്യമുള്ള സ്ഥാനാർത്ഥികളെ മുസ്ലിംലീഗ് സ്ഥാനാർത്ഥികളാക്കും .

കോ​ൺ​ഗ്ര​സു​മാ​യു​ള്ള ചർച്ചകൾക്കു ശേഷം മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥികളെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന . കോൺഗ്രസുമായി സീ​റ്റ്​ വെ​ച്ചു​മാ​റ​ൽ സം​ബ​ന്ധി​ച്ച്​ ഇ​തി​ന​കം ഔ​പ​ചാ​രി​ക​മാ​യും അ​ല്ലാ​തെ​യും ഇ​രു​പാ​ർ​ട്ടി നേ​താ​ക്ക​ളും സം​സാ​രി​ച്ചെ​ങ്കി​ലും അ​ന്തി​മ​തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​മ്പാ​ടി, കോ​ങ്ങാ​ട്, പു​ന​ലൂ​ർ,കളമശ്ശേരി മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ വെ​ച്ചു​മാ​റ​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ലീ​ഗ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക​രം മ​ണ്ഡ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ത്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലീ​ഗ്​ സ്ഥാ​നാ​ർ​ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ തവണ 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മൊത്തം 24 സീറ്റുകളിലാണ് മത്സരിച്ചത്.16 സീറ്റുകളിൽ ജയിക്കാനായി.8.27 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്.ലീഗ് സ്ഥാനാർത്ഥികൾ ജയിച്ച നിയമസഭാ മണ്ഡലങ്ങൾ ഇവ.

1.മഞ്ചേശ്വരം ,2.കാസർഗോഡ് ,3.കൊടുവള്ളി ,4.കൊണ്ടോട്ടി ,5.ഏറനാട്,6.മഞ്ചേരി ,7.പെരിന്തൽമണ്ണ ,8.മങ്കട .9.മലപ്പുറം ,10.വേങ്ങര ,11.വള്ളിക്കുന്ന് ,12.തിരൂരങ്ങാടി ,13.തിരൂർ,14കോട്ടക്കൽ,15.മണ്ണാർക്കാട്,16.ഗുരുവായൂർ,

തോറ്റവ ഇവയാണ് .1.അഴീക്കോട് ,2.കൂത്തുപറമ്പ്,3.കുറ്റിയാടി ,4.കോഴിക്കോട് സൗത്ത് ,5.തിരുവമ്പാടി ,6.കോങ്ങാട്,7.കളമശ്ശേരി,8.പുനലൂർ.തോറ്റ എട്ട് സീറ്റുകളിൽ വിജയിക്കുകയാണ് അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിന്റെ ലക്ഷ്യം .

ലീ​ഗി​ൽ നി​ര​വ​ധി പേ​ർ സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യ​ത്തി​നാ​യി​ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ര​ണ്ടും മൂ​ന്നും വ​ട്ടം മ​ത്സ​രി​ച്ച​വ​ർ സ്ഥാ​നാ​ർ​ഥി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും ച​ര​ടു​വ​ലി​ക്കു​ന്നു​ണ്ട്. മൂ​ന്നു​വ​ട്ടം മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ്യ​വ​സ്ഥ നി​യ​മ​സ​ഭ​യി​ൽ മാ​ന​ദ​ണ്ഡ​മാ​ക്കി​യി​ട്ടി​ല്ല. എ​ങ്കി​ലും ചി​ല​ർ സ്വ​യം മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം നേ​തൃ​ത്വ​ത്തി​നു​ണ്ട്. കെ.​പി.​എ. മ​ജീ​ദ്, എം.​കെ. മു​നീ​ർ, യു.​എ. ല​ത്തീ​ഫ്​ തു​ട​ങ്ങി​യ​വ​ർ​ക്ക്​ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും സ്വ​യം മാ​റി​നി​ന്ന്​ പു​തു​മു​ഖ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്​ നേ​താ​ക്ക​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്തി​സ്വാ​ധീ​ന​വും പ്ര​ക​ട​ന​വും വി​ല​യി​രു​ത്തി സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യും.

മ​ഞ്ചേ​ശ്വ​ര​ത്ത്​ ഉ​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക സ്വാ​ധീ​നം ത​ന്നെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ഇ​വി​ടെ എ.​കെ.​എം. അ​ഷ്​​റ​ഫ്​ തു​ട​രാ​നാ​ണ്​​ സാ​ധ്യ​ത. അ​തേ​സ​മ​യം, അ​ഭ്യ​ന്ത​ര ഗ്രൂ​പ്പി​സം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന ക​ള​മ​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. വി​ഭാ​ഗീ​യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ടി അ​നു​ഭാ​വം പി​ടി​ച്ചു​പ​റ്റു​ന്ന​തി​നും ഉ​ത​കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി​രി​ക്കും മു​ഖ്യ പ​രി​ഗ​ണ​ന.

പോ​ഷ​ക ഘ​ട​ക​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണ​ന ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം, യൂ​ത്ത്​ ലീ​ഗ്, എ​സ്.​ടി.​യു, വ​നി​ത ലീ​ഗ്​ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്തി​ഗ​ത പ്രാ​തി​നി​ധ്യ​മു​ണ്ടാ​കും. ക​ഴി​ഞ്ഞ​ത​വ​ണ മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്​ സീ​റ്റ്​ വേ​ണ​മെ​ന്ന്​ യൂ​ത്ത്​ ലീ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​തി​നി​ധ്യ​മെ​ന്ന നി​ല​യി​ല​ല്ല മൂ​ന്ന്​ യു​വാ​ക്ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നാ​ണ്​ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. വ​നി​ത ലീ​ഗി​ൽ മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യ അ​സി. സെ​ക്ര​ട്ട​റി ജ​യ​ന്തി രാ​ജ​നെ മ​ത്സ​രി​പ്പി​ച്ചേ​ക്കും. മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൾ എ.​പി. സ്​​മി​ജി​യെ വി​ജ​യി​പ്പി​ച്ച്​ വൈ​സ്​ പ്ര​സി​ഡ​ന്റാ​ക്കി​യ​ത്​ പൊ​തു​സ്വീ​കാ​ര്യ​ത നേ​ടി​യ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​കും ജ​യ​ന്തി രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം.

ഫാത്തിമ തഹ്‍ലിയ

അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സു​ഹ്​​റ മ​മ്പാ​ട്, ഫാ​രി​ഷ ടീ​ച്ച​ർ എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഒരു വനിതയ്ക്കാണ് സീറ്റ് ലീഗ് നൽകിയത്.അത് പി കെ നൂർബിന റഷീദ് ആയിരുന്നു.2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മൂന്നുവനിതകൾക്ക് സീറ്റുകൾ ലീഗ് നൽകിയേക്കും.