“സിസ്റ്റം മുഴുവൻ തകരാറിലാണ് സർ,കത്രിക വയറ്റിലാണ് സർ”:”ഒരു കത്രികയല്ലേ ,അരിവാളും ചുറ്റികയും ഒന്നുമല്ലല്ലോ “

“സിസ്റ്റം മുഴുവൻ തകരാറിലാണ് സർ,കത്രിക വയറ്റിലാണ് സർ,കത്രിക പോയത് എന്നാണ് എന്നു
വ്യക്തമല്ലല്ലോ സർ കത്രിക വയറ്റിൽ ഇരുന്നാൽ കുഴപ്പമില്ല സർ, കൈ പ്ലാസ്റ്റർ ഇട്ടാൽ വളയും സർ സർ
സർ സർ”

ബോബി ജോർജ്

ഫേസ്‌ബുക്കിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയുള്ള പരിഹാസ കുറിപ്പാണിത്.ഇതെഴുതിയത് മനോരമ പത്രത്തിലെ പത്രാധിപ സമിതി അംഗം ബോബി ജോർജാണ് .അദ്ദേഹം വീണ ജോർജിന്റെ അതെ ജില്ലയായ പത്തനം തിട്ട ജില്ലക്കാരനാണ്.

അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും.. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്.

2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

“ഇതുപോലെ ഒരു ആരോഗ്യമന്ത്രിയെ കേരള മക്കൾ കണ്ടിട്ടില്ല. ആരോഗ്യവകുപ്പിൽ അതീവ ഗുരുതരമായ വീഴ്ച വരുമ്പോൾ അതിൽ മേലെല്ലാം റിപ്പോർട്ട് വാങ്ങിച്ച് റിപ്പോർട്ടിൽമേൽ നടപടി എടുക്കാതെ അടയിരിക്കുന്ന മന്ത്രി വീണ ജോർജ് ഇനി രാജിവെക്കുന്നതാണ് നല്ലത് ” എന്നാണ് മനുഷ്യവകാശ പ്രവർത്തകനായ ജോമോൻ പുത്തനാപുർക്കലിന്റെ പ്രതികരണം .

ഹക്കു എന്ന പേരിൽ കാർട്ടൂൺ വരയ്ക്കുന്ന ഹരികുമാറിന്റെ കാർട്ടൂണിലെ വാചകം ഇങ്ങനെയാണ്.”രു കത്രികയല്ലേ ,അരിവാളും ചുറ്റികയും ഒന്നുമല്ലല്ലോ “