തുടർഭരണ പരാമർശത്തിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് കൂറിലോസ് സച്ചിദാനന്ദന് ഐക്യദാർഢ്യം അറിയിച്ചത്.
‘ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്. സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ജോർജ് ഓർവെലിന്റെ ഭാഷയിൽ പറഞ്ഞാൽ “ചിന്താ കുറ്റം ”ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തിൽ മാഷ് വീണ്ടും ചിന്ത കുറ്റം ആവർത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ്. ‘ ചിന്താകുറ്റക്കാർക്കൊപ്പമാണ് താനെന്നും കൂറിലോസ് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്റ്റിന്റെ പൂർണരൂപം:
ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങൾക്ക് മുൻപിൽ പണയം വക്കുന്നതാണ്. സച്ചിദാനന്ദൻ മാഷ് അതിന് തയ്യാറാവാതെ ജോർജ് ഓർവെലിന്റെ ഭാഷയിൽ പറഞ്ഞാൽ “ചിന്താ കുറ്റം ” (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തിൽ ജാക്ക് രാൻസിയേ, ഹാർഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവർത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ്
ചിന്താകുറ്റകാർക്കൊപ്പം
അതേസമയം സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷപദവിയിലിരുന്ന് സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ല എന്ന് കവി മുരുകന്‍ കാട്ടാക്കട വ്യക്തമാക്കി.മുരുകന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ:

കണ്ണട മാറ്റൂ കാട്ടാക്കട….!! സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷപദവിയിലിരുന്ന് സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ല എന്ന് കവി മുരുകന്‍ കാട്ടാക്കട – (എന്നെ കണ്ടു പഠിക്കൂ, പാര്‍ട്ടിക്കായി കയ്യടിക്കുക മാത്രം ചെയ്യുന്ന താന്‍ എത്രകാലമായി അതിന്റെ ഗുണഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു…). സച്ചിദാനന്ദന്‍ കവിതയേയോ സാഹിത്യത്തേയോ കുറിച്ച് സംസാരിച്ചാല്‍ മതി, രാഷ്ട്രീയത്തെ കുറിച്ച് പറയേണ്ടതില്ല… (അതാണല്ലോ കമ്യൂണിസ്റ്റ് നിലപാട്… എഴുത്തുകാര്‍ രാഷ്ട്രീയം പറയരുത്, രാഷ്ട്രീയത്തിലിടപെടരുത് എന്നാണല്ലോ ലെനിന്‍ മുതല്‍ ഇ എം എസ് വരെയുള്ളവര്‍ പഠിപ്പിച്ചത്…..). ഏറെകാലം ഡെല്‍ഹിയിലായിരുന്ന സച്ചിദാനന്ദന് കേരളത്തെ കുറിച്ച് എന്തറിയാം? (തിരുവനന്തപുരത്തിരുന്ന് ബാഗ്ദാദിനെ കുറിച്ച് കവിത എഴുതുന്ന പോലെയല്ലല്ലോ അത്….!!)

