നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വീസ് നടത്തുക.നാളെ നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രമായി മാറുമോ ?സാധാരണ ദേശീയ പണിമുടക്കുകൾ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നടക്കാറില്ല.

തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐന്‍ടിയുസി ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാര്‍ഢ്യവുമായി അണിനിരക്കും.

ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാകും. സിപിഎം, കോണ്‍ഗ്രസ്, സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നതോടെ കേരളത്തെ പണിമുടക്ക് സാരമായി ബാധിക്കും.
