‘ഇൻഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം മമത ബാനർജിക്ക് നൽകണമെന്ന് മണിശങ്കർ അയ്യർ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘ഇൻഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം പ്രാദേശിക പാർട്ടി നേതാക്കൾക്ക് വിട്ടുനൽകണമെന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ.അയ്യരിപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം .അതിനാൽ കോൺഗ്രസിന്റെ കാര്യം പറയാൻ കോൺഗ്രസ് നേതാക്കളുണ്ട്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സഖ്യത്തിന്റെ യഥാർത്ഥ നേതാവെന്നും അവരില്ലെങ്കിൽ സഖ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

“മമത ബാനർജിയാണ് ഈ സഖ്യത്തിന്റെ നേതാവ്. അവരോടൊപ്പം മറ്റ് രണ്ടോ നാലോ നേതാക്കൾക്കും ഈ സ്ഥാനം അലങ്കരിക്കാൻ കഴിയും.

സ്റ്റാലിൻ, മമത ദീദി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരെപ്പോലുള്ള പ്രാദേശിക നേതാക്കൾക്ക് സഖ്യത്തിന്റെ നിയന്ത്രണം വിട്ടുനൽകാൻ രാഹുൽ ഗാന്ധി തയാറാകണം,” അയ്യർ കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു.