തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി ആർ ഏജൻസിയുടെ തന്ത്രമായിരുന്നു പിണറായി വിജയനും മോഹൻ ലാലുമായുള്ള അഭിമുഖം .ഈ തന്ത്രം ക്ലിക്കായി .തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരിക്കും മിക്കവാറും ഈ വീഡിയോ പ്രദർശിപ്പിക്കുക .അതോടെ പിണറായി സർക്കാരിനെതിരെയുള്ള വിരുദ്ധ പ്രചാരണങ്ങളെയും നെഗറ്റിവ് പ്രചാരണങ്ങളെയും മറികടക്കാൻ കഴിയുമെന്ന് മാത്രമല്ല സ്ത്രീ വോട്ടർമാരെ കൈയിലെടുക്കാനും കഴിയും.

നിലവിൽ സ്ത്രീ സുരക്ഷ പെൻഷൻ എന്ന പേരിൽ ആയിരം രൂപ അക്കൗണ്ടിൽ ഇട്ട് കൊടുത്തു കഴിഞ്ഞു .മോഹൻലാലുമായുള്ള അഭിമുഖം വരുന്നതോടെ സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും വോട്ടുകൾ ആകർഷിക്കാൻ കഴിയുമെന്നാണ് പി ആർ ഏജൻസി കണക്കുകൂട്ടുന്നത് .
മോഹൻ ലാലുമായുള്ള അഭിമുഖം യുഡിഎഫിനു ദോഷം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുന്നുണ്ട് .അതിനെ മറികടക്കാൻ മമ്മൂട്ടി വി ഡി സതീശനുമായുള്ള അഭിമുഖമാണ് അണിയറയിൽ ആസൂത്രണം ചെയ്യുന്നത്.

യുഡിഎഫിന്റെ പി ആർ വർക്കാണ് ഇത്തരമൊരു ആസൂത്രണത്തിന് പിന്നിൽ ചരട് വലിക്കുന്നത്.മമ്മൂട്ടി സിപിഎമ്മുമായി അടുത്ത ബന്ധം നിലനിർത്തുന്ന നടനാണ് .തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സതീശനുമായുള്ള ഇന്റർവ്യൂവിനു മമ്മൂട്ടി തയ്യാറാകുമോ എന്ന് സംശയമാണ് .എന്നാൽ ചില വ്യക്തികൾ പറഞ്ഞാൽ മമ്മൂട്ടിക്ക് തള്ളിക്കളയാനാവില്ല.കുറച്ച് കാലമായി മമ്മൂട്ടിയും കൈരളി ചാനലും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.

അതുകൊണ്ട് മമ്മൂട്ടി പോയാലും മോഹൻ ലാൽ ഉണ്ടല്ലോ എന്ന തരത്തിലാണ് ചില സിപിഎം നേതാക്കൾ കരുതുന്നത്.മോഹൻലാലൈൻ ഉപയോഗിച്ച് സംഘി വോട്ടുകൾ മരിക്കാമെന്നും കണക്കു കൂട്ടുന്നുണ്ട്.

