നേതൃത്വത്തെ അണികൾ തിരുത്തട്ടെ’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു

സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’ എന്ന പുസ്തകം സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു.

പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം. പയ്യന്നൂർ എംഎൽഎ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. എന്നാൽ, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തിൽ വിമർശനമുണ്ട്.

കാർട്ടൂൺ :ഹരികുമാർ (ഹക്കു )