മന്ത്രി വീണ ജോർജിന്റെ ജില്ലയായ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിന് മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരിക്കേറ്റു.

മറ്റൊരു അസുഖത്തിന് ചികിത്സയ്ക്ക് വേണ്ടിയാണ് ഇയാൾ ആശുപതിയിൽ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വാരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

