ഹൃദയാഘാതം മൂലമുള്ള മരണം അപകട മരണമായി കണക്കാക്കി ഇൻഷുറൻസ് ലഭിക്കുവാൻ സാധ്യതയുണ്ടോ?

ഒരു വ്യക്തി ഇഫ്കോ ടോക്കിയോ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 2006-ൽ പ്രവാസി ഭാരതീയ ഭീമ യോജന പോളിസി എടുക്കുകയുണ്ടായി. വിദേശ ജോലിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും അപകട മരണത്തിനോ പൂർണ്ണ വൈകല്യത്തിനോ പോളിസി ₹10 ലക്ഷം നഷ്ടപരിഹാരം ഉറപ്പുനൽകുന്നു. അങ്ങനെയിരിക്കെ ഇൻഷ്വർ ചെയ്തയാൾ 04.01.2017-ന് ഒമാനിൽ കൊത്തുപണിയിൽ ഏർപ്പെട്ടിരിക്കെ മരണപ്പെട്ടു. മരണ സർട്ടിഫിക്കറ്റിൽ മരണകാരണം “അജ്ഞാത കാരണത്താൽ ഹൃദയാഘാതം” എന്ന് രേഖപ്പെടു പെടുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഭാര്യ ക്ലെയിം ലഭിക്കുന്നതിന് വേണ്ടി കമ്പനിയെ സമീപിച്ചപ്പോൾ
അപകട മരണം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളൂ എന്ന് അറിയിച്ചു. ഹൃദയാഘാതം മൂലമുള്ള മരണം പോളിസി നിബന്ധനകൾ പ്രകാരം ഒഴിവാക്കിയ( Exclusion) സ്വാഭാവിക മരണമാണെന്ന് അറിയിച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു.പരാതി ഉപഭോക്ത കമ്മീഷൻ മുമ്പാകെ എത്തി..

കമ്മീഷന്റെ കണ്ടെത്തലുക ഇപ്രകാരം :

കഠിനമായ ശാരീരിക അദ്ധ്വാനത്തിനിടയിൽ മരണം സംഭവിക്കുമ്പോൾ – പ്രത്യേകിച്ച് മേസണ റി പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ജോലികളിൽ – ഹൃദയാഘാതം സാധാരണ സ്വാഭാവിക മരണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ജോലി സമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും ഇടയിൽ ഒരു അടുത്ത കാരണ ബന്ധമുണ്ടെങ്കിൽ അത് അപ്രതീക്ഷിതമായഅപകട മരണമായി കണക്കാക്കാമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ശകുന്തള ചന്ദ്രകാന്ത് ശ്രേഷ്ഠി vs. പ്രഭാകർ മാരുതി എന്ന കേസിൽ പറഞ്ഞിരിക്കുന്ന “അപകട സിദ്ധാന്തം” ഉൾപ്പെടെയുള്ള വസ്തുതകളെയും സുപ്രീം കോടതി മുൻവിധികളെയും ആശ്രയിച്ച്, കമ്മീഷൻ ട്രിപ്പിൾ ടെസ്റ്റ് പ്രയോഗിച്ചു, അതായത്:

  1. Existence of physical strain or stress
  2. Occurrence of the event during the course of employment
  3. Acceleration or contribution to death by work conditions.

The Commission found all three conditions satisfied, noting that the deceased had “died in harness” while performing strenuous masonry work in an overseas environment.

മരിച്ചയാൾ വിദേശ പരിതസ്ഥിതിയിൽ കഠിനമായ മേസൺറി ജോലികൾ ചെയ്യുന്നതിനിടെയുണ്ടായിട്ടുള്ള അപ്രതീക്ഷിത മരണത്തെ അപകടമായി കണക്കാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വസ്തുതകളുടെയും നിയമത്തിന്റെയും സമ്മിശ്ര ചോദ്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ഇൻഷുറൻസ് തർക്കങ്ങൾ തീരുമാനിക്കാൻ ഉപഭോക്തൃ കമ്മീഷനുകൾക്ക് അധികാരമുണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
സേവനത്തിലെ പോരായ്മയ്ക്ക് ഇൻഷുറർ കുറ്റക്കാരനാണെന്ന് കണ്ടെത്തി കമ്മീഷൻ ഇഫ്കോ ടോക്കിയോയോട് 10,00,000 ക്ലെയിം തുകയായി നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവായി.

Case Title: Smt. Kumari Gochayat v. IFFCO Tokio General Insurance Co. Ltd. & Anr.

Case No.: DC/354/CC/39/2018 എന്ന കേസിൽ ഒഡീഷാ സംസ്ഥാനത്തെ BERHAMPUR ഉപഭോക്ത കമ്മീഷന്റെ ഉത്തരവാണ്.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075