കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,840 രൂപയും ഒരു പവന്റെ വില 1,18,720 രൂപയുമായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്.

