വാ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം .ചില രാഷ്ട്രീയക്കാര് വനവാസത്തിനു ഇങ്ങോട്ട് വരുന്നു പോലും

അടുത്ത കാലത്ത് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങൾ ട്രോളർമാർ വൻ തോതിൽ ആഘോഷിക്കുന്നുണ്ട്.വർഗീയതയുമായി സന്ധി ചെയ്യില്ല എന്നത്.വീരാളി പട്ടുടുത്ത് കിടക്കേണ്ടി വന്നാൽ പോലും വി ഡി സതീശൻ എന്ന പരാമർശം ഏറെ ചർച്ചയായി.വി ഡി സതീശൻ വീരാളിപ്പട്ട് പുതക്കേണ്ടത് ജമാ അത്തെ ഇസ്ലാമിയോട് ചേർന്നാണ് എന്ന് എം വി ഗോവിന്ദൻ തിരിച്ചടിച്ചു .

അതുപോലെ യുഡിഎഫ് ജയിച്ചില്ലെങ്കിൽ താൻ വനവാസത്തിനു പോകുമെന്ന വി ഡി സതീശന്റെ പരാമർശങ്ങളെക്കുറിച്ച് ധാരാളം ട്രോളുകൾ വന്നിരുന്നു.അതിലൊന്ന് ഇങ്ങനെയാണ് :

വി ഡി സതീശൻ വനവാസത്തിനു പോകുന്നുവെങ്കിൽ അക്കാര്യം വനം വകുപ്പിനെ അറിയിക്കണം ആവശ്യമായവ ചെയ്യാം എന്ന ഇടതു മുന്നണി കൺവീനർ ടി പി രാമകൃഷ്ണന്റെ മറുപതിയും ശ്രദ്ധേയമായി .

പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കു എന്ന പേരിൽ വരയ്ക്കുന്ന ഹരികുമാറിന്റ കാർട്ടൂണിൽ പറഞ്ഞത് ഇങ്ങനെയാണ് .വനത്തിൽ താമസിക്കുന്ന രണ്ടു സന്യാസിമാർ തമ്മിലുള്ള സംഭാഷണത്തിനിടയിൽ ഒരു സന്യാസി മറ്റൊരു സന്യാസിയോട് ഇങ്ങനെ പറഞ്ഞു :”വാ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം .ചില രാഷ്ട്രീയക്കാര് വനവാസത്തിനു ഇങ്ങോട്ട് വരുന്നു പോലും “