പാർട്ടി നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെ?

വി കുഞ്ഞു കൃഷ്‌ണൻ എഴുതിയ പാർട്ടി നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്‌തകത്തിനു വൻ വിൽപ്പന. ബുക്ക് സ്റ്റാളുകളിൽ വന്ന ഉടനെ തീരുന്നതിനാൽ പലർക്കും കിട്ടുന്നില്ല. തുറന്നെഴുത്താണ് ഈ പുസ്തകത്തിന്റെ സവിശേഷത.

സോഷ്യൽ മീഡിയയിലൂടെ പുസ്തകത്തിന്റെ ഡി റ്റി പി ചെയ്‌ത കോപ്പിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് എഴുത്തുകാരന്റെ അനുവാദത്തോടെയാണോയെന്നറിയില്ല. ഒരു പക്ഷെ പുസ്തകം പാർട്ടിക്കാർ വാങ്ങി കത്തിച്ചു കളയുമെന്ന് ഭയന്നതുകൊണ്ടാവും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം നടക്കുന്നത്.

96 പേജുകളുള്ള പാർട്ടി നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്‌തകത്തിൽ 16 അധ്യായങ്ങൾ ഉണ്ട് അതിങ്ങനെയാണ് :
1. പ്രിയ സഖാക്കളോട്
2. എന്റെ പാർട്ടി സങ്കൽപ്പം
3. പയ്യന്നൂരിലെ പാർട്ടി
4. എന്നെക്കുറിച്ച്
5. കെഎസ്എഫിലേക്കും പാർട്ടിയിലേക്കും
6. സഹകരണ രംഗത്തേക്ക്
7. പാർട്ടി ഏരിയ കമ്മിറ്റി
8. ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക്
9. ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ
10. നേതൃത്വം തട്ടിപ്പിന് കൂട്ടുനിൽക്കുന്നു.
11. യഥാർത്ഥ വസ്തുത എന്ത്
12. സമ്മേളനങ്ങൾ
13. വോളിബോളും സംഗീതവും
14. ഉൾപ്പാർട്ടി ജനാധിപത്യം
15. 2025 ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്.
16. പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം .

പുസ്തകത്തിലെ ആദ്യത്തെ അധ്യായം തുടങ്ങുന്നത് “എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. എന്നെ ഞാനാക്കിയതിൽ ഈ പാർട്ടിക്ക് വലിയ പങ്കുണ്ട്.”
പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. “ഇതെല്ലാമാണെങ്കിലും തെറ്റിനോട് സന്ധി ചെയ്താൽ തകരുന്നത് പാർട്ടിയാണ്. സഖാവ് വി എസ് ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ സഖാക്കളുടെ ഹൃദയത്തിൽ എല്ലാകാലത്തും ഉണ്ടാവും. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ നേതാവാണ് സഖാവ് വി എസ് . ഈ പുസ്തകം സഖാവ് വിഎസിന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുന്നിൽ അർപ്പിക്കുന്നു.”

ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയിലാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിട്ടുള്ളത്. വളരെ വേഗത്തിൽ വായിച്ച് പോകാൻ കഴിയും .വെള്ളത്തിനു തീ പിടിക്കുന്ന പോലെ ഈ പുസ്തകം വായിക്കുമ്പോൾ സത്യസന്ധരായ കമ്യുണിസ്റ്റുകാരുടെ ചിന്തകൾ തീപിടിക്കും.