ഈ ലോകകപ്പിൽ ഇന്ത്യ പേടിക്കേണ്ട ഒരു ടീമാണിത്

2026 ടി20 ലോകകപ്പ്: സിംബാബ്‌വെയുടെ കിടിലൻ കുതിപ്പ് തുടരുന്നു.ഇന്ന് (19-02-2026) നടന്ന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെ ഒന്നാമത്.ഈ ലോകകപ്പിലെ കറുത്ത കുതിരകളാണ് സിംബാബ്‌വെ .മുൻ ചാമ്പ്യന്മാരായ ഓസ്‌ത്രേലിയെ അട്ടിമറിച്ചതോടെയാണ് സിംബാബ്‌വെ അപകടകാരികളാണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്.സിംബാബ്‌വെയോടുള്ള തോൽവി ഓസ്‌ത്രേലിയക്ക് സൂപ്പർ എട്ടിലെത്താൻ കഴിഞ്ഞില്ല.നേരത്തെ നാട്ടിലേക്ക് അവർക്ക് പോകേണ്ടി വന്നു.ശ്രീലങ്കയും ഓസ്‌ത്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ശ്രീലങ്കയും സിംബാബ്‌വെയും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ സിംബാബ്‌വെ ആറു വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.അതോടെ ഏഴു പോയിന്റുമായി സിംബാബ്‌വെ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 8ലെത്തി. സിംബാബ്‌വെ സൂപ്പർ ഏട്ടിലെ ഒന്നാം ഗ്രൂപ്പിലാണ് .ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ ഇന്ത്യ ,ദക്ഷിണാഫ്രിക്ക ,വെസ്റ്റിൻഡീസ് എന്നിവരാണ് .സിംബാബ്‌വെ ഇന്ത്യക്ക് ഇന്ത്യയ്ക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ്.2026 ടി20 ലോകകപ്പിൽ സിംബാബ്‌വെ അവരുടെ വമ്പൻ കുതിപ്പ് തുടരുകയാണ് .

ഏഴു വിക്കറ്റിന് 178 ലെത്തിയ ശ്രീലങ്കയെ മൂന്നു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റിനാണ് സിംബാബ്‌വെ തോൽപ്പിച്ചത്.ഓസ്‌ത്രേലിയയ്‌ക്കെതിരെ സെഞ്ചുറി നേടിയ പാത്തും നിസ്സങ്ക സിംബാബ്‌വെക്കെതിരെ മികച്ച പ്രകടനം ആവർത്തിച്ചു .41 പന്തിൽ 62 റൺസെടുത്ത് പുറത്തായി .നിസ്സങ്കയാണ് ടോപ്പ് സ്‌കോറർ .നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തി സിംബാബ്‌വെ 182 റൺസെടുത്ത് വിജയ തീരത്ത് എത്തി.45 റൺസെടുത്ത സിക്കന്ദർ റാസയാണ് കളിയിലെ താരം .