എൻ ഡി എ മുന്നണിയിലെ ഘടകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ പൂർത്തിയായതായി സൂചന. ബിജെപി 90 സീറ്റുകളിലും ബി ഡി ജെ എസ് 20 സീറ്റുകളിലും ട്വന്റി ട്വന്റി 20 സീറ്റുകളിലും കേരളത്തിൽ 2021 ൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യത. ബാക്കി വരുന്ന പത്ത് സീറ്റുകളിൽ പൊതു സ്വതന്ത്രരെ മൽസിരിപ്പിക്കാനാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത്.

എറണാകുളം ജില്ലയിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥികളെ കോർ കമ്മിറ്റിയോഗം തീരുമാനിച്ചതായാണ് വിവരം.
ബിജെപി സ്ഥാനാർത്ഥികൾ ഇവരാണ് .വന്ദന മേനോൻ (എറണാകുളം ) പി എൽ ബാബു (തൃപ്പൂണിത്തുറ ) ഡോ.ശങ്കർ ദാസ് (കളമശ്ശേരി ) അഗസ്റ്റിൻ കോലഞ്ചേരി (ആലുവ ) ജിജി ജോസഫ് (മൂവാറ്റുപുഴ ) വി ഗോപകുമാർ (തൃക്കാക്കര ) ഉണ്ണി മുകുന്ദൻ (പെരുമ്പാവൂർ ) അജി നാരായണൻ (ആലുവ ) എം മധു (പിറവം )

ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ ഇവരായിരിക്കാം: ചാർളി പോൾ (അങ്കമാലി) ജൂഡിത്ത് (വൈപ്പിൻ ) അഡ്വ.ശാന്തി ദാസ് (കുന്നത്തുനാട് )
ബി ഡി ജെ എസിന്റെ സീറ്റുകൾ പറവൂർ, കോതമംഗലം എന്നിവയാണ്. ഇവിടെ അവർ സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒമ്പത് സീറ്റുകളിൽ ബിജെപിയും മൂന്നു സീറ്റുകളിൽ ട്വന്റി ട്വന്റി യും ബി ഡി ജെ എസ് രണ്ട് സീറ്റുകളിലും എറണാകുളം ജില്ലയിലും മത്സരിക്കും. സിനിമ നടൻ ഉണ്ണി മുകുന്ദൻ പെരുമ്പാവൂരിൽ മത്സരിക്കും
