വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ഉണ്ണികൃഷ്ണനെ മാറ്റുമോ ?

വൈപ്പിൻ നിയമസഭ മണ്ഡലത്തിൽ നിന്നും 2021 ലെ തെരെഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എൻ ഉണ്ണികൃഷ്ണനാണ് .നടക്കൻ പോവുന്ന 2026 ലെ തെരെഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണനെ മാറ്റി മണ്ഡലത്തിൽ നിന്നുള്ള ആരെയെങ്കിലും മത്സരിപ്പിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചനകൾ .

ഉണ്ണികൃഷ്‍ണന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചനകൾ തകൃതിയായി നടക്കുന്നത്.മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് വിലയിരുത്തപ്പെടുന്നു.എടവനക്കാട് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് ഉണ്ണികൃഷ്ണനെപ്രതികൂലമായി ബാധിക്കും അതുപോലെ സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിലുണ്ടായ വീഴ്ച്ചയും ഉണ്ണികൃഷ്‌ണനു തിരിച്ചടിയാവുമെന്നാണ് സൂചന .

2011 ലും 2016 ലും സിപിഎമ്മിലെ എസ് ,ശർമ്മയായിരുന്നു വൈപ്പിനിൽ തുടർച്ചയായി രണ്ടു തവണ വിജയിച്ചത്.ശർമ്മയ്ക്ക് പകരം കെ എൻ ഉണ്ണികൃഷ്ണനു സീറ്റ് നൽകുകയാണ് സിപിഎം ചെയ്തത്.19,173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2016 ൽ എസ് ,ശർമ്മ കോൺഗ്രസിലെ കെ ആർ സുഭാഷിനെ പരാജയപ്പെടുത്തിയത്.

2021 ൽ ഉണ്ണികൃഷ്ണനു ശർമ്മ നേടിയ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞില്ല.8201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണികൃഷ്ണൻ കോൺഗ്രസിലെ ദീപക് ജോയിയെ തോൽപ്പിച്ചത്.ട്വന്റി 20 പാർട്ടിയുടെ ജോബ് ചക്കാലക്കൽ 16,707 വോട്ടുകൾ നേടിയതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ ജയിക്കാനിടയായത്.ട്വന്റി 20 യുടെ സാന്നിധ്യം ഉണ്ണികൃഷ്‌ണനു അനുകൂലമായി.അല്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

ട്വന്റി 20 യുടെ സാന്നിധ്യവും ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ബിഡിജെഎസിന്റേയും സഹായവും ഉണ്ണികൃഷ്ണന് ലഭിക്കുകയുണ്ടായി.അതാണ് ഉണ്ണികൃഷ്‍ണന്റെ വിജയ ഘടകകങ്ങൾ .

നടക്കാൻ പോവുന്ന 2026 ലെ തെരെഞ്ഞെടുപ്പിൽ ട്വന്റി 20 ബിജെപിയുടെ സഖ്യ കക്ഷിയായതിനാൽ ആ വോട്ടുകൾ കോൺഗ്രസിലേക്ക് തിരിച്ച് പോകും.അല്ലെങ്കിൽ ബിജെപി സ്ഥാനാർഥിക്കു കിട്ടും.

2026 ലെ തെരെഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം വൈപ്പിനിൽ നടക്കുമെന്നതിനാൽ ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും.അതിനാൽ വലിയ ഭൂരിപക്ഷത്തിൽ ഉണ്ണികൃഷ്ണൻ തോൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതുകൊണ്ടാണ് ഉണ്ണികൃഷ്ണനെ മാറ്റി മണ്ഡലത്തിൽ നിന്നുള്ള യുവാവായ പുതുമുഖത്തെ പരീക്ഷിക്കാൻ സിപിഎമ്മിൽ ആലോചന നടക്കുന്നതെന്നാണ് സൂചന .ഉണ്ണികൃഷ്ണനാണ് പകരം എ പി പ്രിനിലിനെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ട്.പ്രിനിൽ സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റി സെക്രട്ടറിയാണ്.മികച്ച പ്രതിഛായ അദ്ദേഹത്തിനുണ്ട്.ഉണ്ണികൃഷ്ണനുമായി അടുപ്പവുമുണ്ട്.

കോൺഗ്രസിൽ സ്ഥാനാർഥി ആരാണെന്ന് ഇതുവരെ ഒരു ധാരണയിലെത്തിയിട്ടില്ല .പല കോൺഗ്രസ് നേതാക്കളും രംഗത്തുണ്ട്.നേരത്തെ എസ് ശർമ്മയോട് പരാജയപ്പെട്ട കെ ആർ സുഭാഷ് ഇപ്പോൾ എൻസിപിയിലാണ് .അദ്ദേഹത്തിന്റെ ഭാര്യ ലതിക സുഭാഷ് കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് കൂട് മാറിയതിനു പിന്നാലെ സുഭാഷും കോൺഗ്രസ് വിട്ടു.