പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഖദറിട്ട പിണറായി വിജയനെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കർ പറഞ്ഞു.കേരള കൗമുദി യൂട്യൂബ് ചാനലുമായി നടത്തിയ ടോക്ക് ഷോയായ tliking point ലാണ് ഈ പരാമർശം നടത്തിയത്.

അഞ്ചു വർഷമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫൈറ്റ് ചെയ്യുന്നതുകൊണ്ടായിരിക്കാം വി ഡി സതീശൻ പകുതി പിണറായിയത് .കുത്തഴിഞ്ഞു കിടക്കുന്ന വി ഡി സതീശൻ കോൺഗ്രസിൽ ഒരു മുഴു പിണറായിയാകണമെന്നാണ് അഡ്വ.എ ജയശങ്കറിന്റെ നിരീക്ഷണം .അല്ലെങ്കിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളെയും സാമുദായിക സംഘടനകളെയും നിലയ്ക്ക് നിർത്താൻ കഴിയില്ല.വി ഡി സതീശൻ വിട്ടു വീഴ്ചയില്ലാത്ത നേതാവ് .അതേസമയം രമേശ് ചെന്നിത്തല ഫ്ലെക്സിബിൾ ആണെന്നാണ് അഡ്വ.എ ജയശങ്കർ വ്യക്തമാക്കിയത്.

പകുതി തമാശയും പകുതി കാര്യവുമായാണ് വി ഡി സതീശൻ ഖദറിട്ട പിണറായി വിജയനെന്ന് അഡ്വ.എ ജയശങ്കർ പറഞ്ഞത്.കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമുദായിക ശക്തികൾ വിലപേശലുമായി എത്തും.അവരെ നിയ്രന്തിക്കണമെങ്കിൽ വി ഡി സതീശൻ ഒരു മുഴു പിണറായി മാറണമെന്നാണ് അഡ്വ.എ ജയശങ്കറിന്റെ ഉപദേശം.കൊച്ചി കോർപ്പറേഷൻ ഭരണം കോൺഗ്രസിന് കിട്ടിയപ്പോൾ ലത്തീൻ കത്തോലിക്കർ അവകാശവാദം ഉന്നയിച്ചതുൾപ്പെടെ തൃശൂരിൽ നടന്ന കോഴ ആരോപണം വരെയുള്ള കാര്യങ്ങൾ മേലിൽ നടക്കാതിരിക്കണമെങ്കിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ അര പിണറായിക്കു പകരം മുഴു പിണറായിയായിരിക്കണമെന്നാണ് അഡ്വ.എ ജയശങ്കർ ചൂണ്ടിക്കാട്ടിയത്.

