പാകിസ്ഥാൻ ഒന്നര ലക്ഷം കോടി;ഇന്ത്യ 17 ലക്ഷം കോടി;ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വ്യാപാര-നിക്ഷേപ കരാർ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ തിങ്കളാഴ്ചത്തെ ഇന്ത്യൻ സന്ദർശനം ഹ്രസ്വമായിരുന്നുവെങ്കിലും, വെറും 90 മിനിറ്റിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഗണ്യമായി വർദ്ധിപ്പിക്കുന്ന നിർണ്ണായക കരാറുകളിൽ ഒപ്പിട്ടു. തന്ത്രപരമായ പ്രതിരോധ പങ്കാളിത്തവും എൽഎൻജി ഇടപാടും ഇതിൽ പ്രധാനമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റും 2032ഓടെ വാർഷിക വ്യാപാര ലക്ഷ്യം 200 ബില്യൺ ഡോളറായി (17 ലക്ഷം കോടി) നിശ്ചയിച്ചു.അതേസമയം സൗദി അറേബ്യയിൽ നിന്ന് സമാനമായ വ്യാപാര-നിക്ഷേപ വാഗ്‌ദാനങ്ങൾ നേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ പരിശോധിക്കുമ്പോൾ പ്രാദേശിക സാമ്പത്തിക പങ്കാളിത്തങ്ങളുടെ അളവിലും ഗതിയിലും വലിയ വ്യത്യാസം പ്രകടമാണ്.

വ്യാപാര-നിക്ഷേപ ലക്ഷ്യങ്ങൾ

പാകിസ്താൻ-സൗദി അറേബ്യ: ഷെഹ്ബാസ് ഷെരീഫ് സർക്കാർ സൗദിയുമായി 20 ബില്യൺ ഡോളറിന്റെ (ഒന്നര ലക്ഷം കോടി) വ്യാപാര-നിക്ഷേപ ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഇത് 5.7 ബില്യൺ ഡോളർ മാത്രമാണ്. ആദ്യഘട്ടത്തിലുള്ള 5 ബില്യൺ ഡോളറിന്റെ നിക്ഷേപം പോലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.