സ്വന്തം നാട്ടിൽ സഞ്ജു സാംസൺ ഇന്ന് കളിക്കുമോ ? ആകാംഷയോടെ കേരളം

സ്വന്തം നാട്ടിൽ സഞ്ജു സാംസൺ കളിക്കുമോ ? ഇന്ന് (31-01-2026 ) ഇന്ത്യയും ന്യുസിലാൻഡും തമ്മിൽ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ സഞ്ജു സാംസനെ ടീമിലുൾപ്പെടുത്തുമോ ? അതാണ് ആരാധകരുടെ പ്രധാന ചോദ്യം .അഞ്ചു കളികളുടെ പരമ്പരയിൽ അവസാനത്തെ മത്സരമാണ് തിരുവനന്ദപുരത്തെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുക .

പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് അരങ്ങേറുക. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് മത്സരം ആരംഭിക്കും. വൈകിട്ട് മൂന്ന് മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. മലയാളി താരം സഞ്ജു സാംസൺ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര മത്സരമാണിത്

മൂന്നു കളികൾ തുടർച്ചയായി വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ നേടി കഴിഞ്ഞു .വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ കളിയിൽ 50 റൺസിന്‌ ഇന്ത്യയെ തോൽപ്പിച്ച് ന്യുസിലാൻഡ് കളിയിൽ തിരിച്ചെത്തി.കഴിഞ്ഞ കളിയിൽ മാത്രമാണ് ഇന്ത്യയുടെ ബാറ്റർമാർ പരാജയപ്പെട്ടത്.ആ കളിയിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ കളിച്ചില്ല.അത് ഇന്ത്യക്ക് തിരിച്ചടിയായിയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ശക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യ കിവീസിനെ മൂന്ന് കളികളിൽ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയെങ്കിലും ഇതുവരെയുള്ള നാല് മത്സരങ്ങളിൽ നിന്ന് 10 റൺസ് എന്ന ശരാശരിയിൽ 40 റൺസ് മാത്രമേ സാംസണിന് നേടാനായുള്ളൂ.ഇന്നത്തെ കളിയിൽ മികച്ച നിലയിൽ റൺസ് വാരിക്കൂട്ടിയില്ലെങ്കിൽ ലോകകപ്പിൽ അദ്ദേഹത്തെ കളിപ്പിക്കുമോ എന്ന കാര്യം സംശയമാണ്.ഓപ്പണർ എന്ന നിലയിൽ സഞ്ജുവിനു തിളങ്ങാൻ കഴിഞ്ഞിട്ടില്ല.ഇന്ന് അതിനുള്ള സുവർണ അവസരമാണ്.

പരിക്ക് ഭേദമായി തിലക് വർമ്മ ലോകകപ്പിൽ ബാറ്റിംഗ് ഓർഡറിൽ മൂന്നാം സ്ഥാനത്ത് എത്താൻ സാധ്യതയുള്ളതിനാൽ, ഇഷാൻ കിഷനോ സഞ്ജു സാംസണോ ഇവരിൽ ഒരാൾക്ക് മാത്രമേ പ്ലേയിംഗ് പതിനൊന്നിൽ ഇടം നേടാൻ കഴിയൂ.

തിരുവനന്തപുരത്തെ സ്വന്തം മൈതാനത്ത് ഇന്ന് മികച്ച ഫോം സഞ്ജു കണ്ടെത്തണം .ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ മത്സരം അതുകൊണ്ട് സഞ്ജുവിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും.കഴിഞ്ഞ കളികളിൽ ഉജ്വല ഫോമിലായ കിഷനെ ഒഴിവാക്കാനും കഴിയില്ല.അങ്ങനെ വന്നാൽ ഇഷാൻ കിഷൻ ടീമിലെത്തും.അതോടൊപ്പം അദ്ദേഹമായിരിക്കും ടീമിലെ വിക്കറ്റ് കീപ്പറും .