വി ഡി സതീശൻ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിന് ?

സുപ്രധാന സഭ സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

ഇന്നലെ രാത്രി 9.15ഓടെയാണ് വിഡി സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തിയത്. ഔദ്യോഗിക വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് പ്രതിപക്ഷ നേതാവ് എത്തിയത്. സാധാരണ സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാര്‍ക്കോ മറ്റോ പ്രവേശനം നല്‍കാറില്ല.സമുദായ / മത സംഘടനകളുമായി സമദൂരം പുലർത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സിറോ മലബാര്‍ സഭ സന്ദർശനം വരും ദിവസങ്ങളിൽ വലിയ ചർച്ചയാവും