കാന്തപുരം അബൂബക്കർ മുസലിയാർ വിഭാഗവും ഇ കെ സുന്നി വിഭാഗവും തമ്മിൽ ഐക്യമുണ്ടാക്കുമെന്ന് സൂചന .ഇരു വിഭാഗംവും ലയിക്കുമോ ? അതോ ഐക്യം മാത്രമാണോ ? ഇത് സംബന്ധിച്ച് അണിയറയിൽ ചർച്ചകൾ നടക്കുകയാണ് .നിയമസഭ തെരെഞ്ഞെടുപ്പിനു മുമ്പ് ഐക്യമുണ്ടാക്കാനാണ് ആലോചന.

ഇ കെ അബൂബക്കർ മുസ്ലിയാർ
മുസ്ലിം മതത്തിലെ പ്രധാന സമുദായ സംഘടനയാണ് സുന്നികൾ.കേരളത്തിൽ മുസ്ലിം മതത്തിൽ പ്രധാനപ്പെട്ട നാലു സമുദായ സംഘടനകളുണ്ട് .സുന്നികൾ ,മുജാഹിദ്,ജമാത്തെ ഇസ്ലാമി,സുന്നികളിൽ രണ്ടു വിഭാഗം എ പി സുന്നികളും ഇ കെ സുന്നികളും .
ഏതാണ്ട് നാൽപ്പതു വർഷത്തിനു മുമ്പാണ് സുന്നി വിഭാഗത്തിൽ പിളർപ്പ് ഉണ്ടായത്.അങ്ങനെയാണ് എ പി സുന്നികളും ഇ കെ സുന്നികളും വഴിപിരിഞ്ഞത്.നാൽപ്പതു വർഷത്തിനുശേഷം വീണ്ടും സുന്നികൾ പരസ്പരം ഐക്യപ്പെടാനുള്ള കൂടിയാലോചനകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന കേരള യാത്ര സമാപിച്ച ശേഷം ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ഇ കെ സുന്നി വിഭാഗം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്ന വിഭാഗമാണ്.അതേസമയം എ പി സുന്നികൾ എപ്പോഴും ലീഗുമായി സഹകരിക്കാറില്ല.മിക്കവാറും സിപിഎമ്മിനെയാണ് പരോക്ഷമായി പിന്തുണക്കുക.അതിനാൽ അരിവാൾ സുന്നികൾ എന്ന് വിശേഷിഷിക്കപ്പെട്ടിരുന്നു.
മുസ്ലിം മതത്തിലെ 90 ശതമാനവും സുന്നി സമുദായത്തിലുള്ളവരാണ്.അവരെ പ്രതിനിധീകരിക്കുന്ന സംഘടനയായിരുന്നു സമസ്ത ജംഇയ്യത്തുൽ ഉലമ എന്ന സംഘടന .അതിന്റെ നേതാവായിരുന്നു ഇ കെ അബൂബക്കർ മുസ്ലിയാർ .

ശരിയത്ത് വിവാദങ്ങൾ കത്തി നിൽക്കുന്ന കാലത്താണ് സമസ്ത പിളർപ്പ് ഉണ്ടായത്.മുസ്ലിം വ്യക്തി നിയമ സംരക്ഷത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന വിശദീകരണ യോഗത്തോടെയാണ് പിളർപ്പിന് തുടക്കമാവുന്നത്.കോഴിക്കോടിനടുത്ത് അരീക്കോട്ടെ പള്ളിയുമായി ബന്ധപ്പെട്ട് എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ ചന്ദ്രക ദിന പത്രത്തിൽ വാർത്തകൾ വന്നു.അതോടെയാണ് സമസ്തയിൽ പിളർപ്പിന്റെ ആദ്യ രൂപങ്ങൾ പ്രത്യക്ഷപ്പെട്ടത്.അപ്പോൾ ഒരു വിഭാഗം എ പി യോടൊപ്പം നിന്നു .
1988 ജനുവരിയിൽ എ പി വിഭാഗം എറണാകുളത്ത് സുന്നി യുവജന സംഘത്തിന്റെ മധ്യ മേഖല സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി.ഇത് നിർത്തി വെക്കാൻ ഇ കെ അബൂബക്കർ മുസലിയാർ ആവശ്യപ്പെട്ടു.നിർത്തിവെച്ചില്ല .സമസ്ത നേതാവും മുസ്ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട് ശിഹാബ് തങ്ങൾ എറണാകുളം സമ്മേളനവുമായി സഹകരിക്കരുതെന്ന് പ്രസ്താവന ഇറക്കി.അതോടെ പ്രശ്നം രൂക്ഷമായി.1989 ഫെബ്രുവരി 18 നു ചേർന്ന സമസ്ത ജംഇയ്യത്തുൽ ഉലമായുടെ മുശാവറ എ പി അബൂബക്കറെ പുറത്താക്കിയതോടെയാണ് സമസ്തയിൽ പിളർപ്പ് പൂര്ണമായത്.അങ്ങനെ സമസ്ത രണ്ടായി.അവ ഇ കെ യുടെയും എ പിയുടെയും പേരിലറിയപ്പെട്ടു.

ഇ കെ യും എ പിയും തങ്ങളുടെ യുവജന സംഘാടനകളും മറ്റും സംഘടിപ്പിച്ചു.പല പള്ളികളും ഭാഗം വെക്കാൻ പിളർപ്പ് കാരണമായി.എ പി വിഭാഗം കാരന്തൂർ ആസ്ഥാനമായി പ്രവർത്തനം തുടങ്ങി.ഇ കെ വിഭാഗത്തിന്റെ ആസ്ഥാനം നേരത്തെ മുതൽ ചേളാരിയായിരുന്നു .സമസ്തയിലെ പിളർപ്പ് രാഷ്ട്രീയ രംഗത്തെയും ബാധിച്ചു .ഇ കെ വിഭാഗം മുസ്ലിം ലീഗിൽ ഉറച്ചു നിന്നു .എ പി വിഭാഗം സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തി .ഇരു വിഭാഗങ്ങളും മത്സരിച്ച് പള്ളികളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു .എ പി സുന്നി വിഭാഗം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികവുമായും മുസ്ലിം സമൂഹത്തിലെ പ്രബല ശക്തിയായി തീർന്നു..
ഇ കെ അബൂബക്കർ മുസലിയാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.1996 ആഗസ്റ്റ് 19 ന് അദ്ദേഹം മരണപ്പെട്ടു . കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിലാണ് ഖബറടക്കം ചെയ്തത്.എ പി അബൂബക്കർ മുസ്ലിയാർ കേരള യാത്ര നടത്തുകയാണിപ്പോൾ .വിദ്യഭ്യാസ പ്രവർത്തനങ്ങളിൽ സജീവവുമാണ്.ഇപ്പോൾ എ പി അബൂബക്കർ മുസ്ലിയാർക്ക് പ്രായം 94 ആണ് .

ഏതാണ്ട് നാൽപ്പതു വർഷത്തെ അനൈക്യത്തിനു ശേഷം ഒരുമിക്കാനുള്ള തയ്യാറെടുപ്പുകളാണ് സുന്നികളിലെ ഇരു വിഭാഗവും നടത്തുന്നത്.മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും സമസ്ത ഐക്യപ്പെട്ട് ഒന്നാകാനാണ് ആഗ്രഹിക്കുന്നത്.അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇ കെ സുന്നി വിഭാഗത്തെ നയിക്കുന്നത് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആണ് .സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ )പ്രസിഡണ്ട് ആണ് അദ്ദേഹം.ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ജനറൽ സെക്രട്ടറിയാണ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ.

