വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ അവാര്‍ഡ് കിട്ടിയത്തില്‍ ആക്ഷേപം ഒന്നും ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.അതേസമയം വെള്ളാപ്പള്ളിക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞില്ല.താന്‍ വിചാരിച്ചാല്‍ നേരത്തെ തന്നെ പത്മഭൂഷന്‍ കിട്ടിയേനെ എന്നാണ് സുകുമാരൻ നായർ നിരാശയോടെ വ്യക്തമാക്കിയത്. പത്മഭൂഷൺ അവാര്‍ഡിൽ തനിക്ക് താല്പര്യമില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.അതുകേട്ട് ചിലരുടെ പ്രതികരണം ഇങ്ങനെയാണ്.”കിട്ടാത്ത മുന്തിരി പുളിക്കും “.

വർഷങ്ങൾക്ക് മുമ്പ് എൻഎസ്എസ് സ്ഥാപകനും സമുദായ ആചാര്യനുമായ മന്നത്ത് പത്മനാഭനു പത്മശ്രീ കിട്ടിയിട്ടുണ്ട്.അന്ന് കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമായിരുന്നു.എന്നാൽ മന്നത്ത് പത്മനാഭന് പത്മശ്രീയാണ് കോൺഗ്രസ് നല്കിയതെങ്കിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ബിജെപി നൽകിയത് പത്മഭൂഷൺ ആണ് .പത്മശ്രീയേക്കാൾ മുകളിലാണ് പത്മഭൂഷൺ ബഹുമതി.അതിന്റെ കുശുമ്പാണ് സുകുമാരൻ നായർക്ക് എന്നാണ് അടക്കം പറച്ചിലുകൾ .അല്ലെങ്കിൽ നായർ -ഈഴവ ഐക്യം എന്ന് പറഞ്ഞ ശേഷം വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചതിനു പിന്നാലെ എന്തുകൊണ്ടാണ് സുകുമാരൻ നായർ ഐക്യത്തെ തള്ളിപ്പറഞ്ഞത്.

ഇപ്പോൾ സുകുമാരൻ നായർ പറഞ്ഞത് ഐക്യത്തിനായി നടന്ന നീക്കം കെണിയാണെന്ന് തോന്നിയതുകൊണ്ടാണ് അതിൽ നിന്നും പിന്മാറിയതെന്നാണ്.എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചതിന് പിന്നാലെയാണ് സുകുമാരന്‍ നായരുടെ ഈ പ്രതികരണം. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതില്‍ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നത്രെ.എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞുവെന്നും സുകുമാരന്‍ നായര്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു.

“ഐക്യം വേണ്ട എന്ന് തീരുമാനിച്ചത് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡാണ്, പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യം ഉന്നയിച്ചത് വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹത്തിന് എതിരെ അടുത്തിടെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പിന്തുണച്ച് ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. സഹകരിക്കാമെന്ന് അന്ന് മറുപടി നല്കി. പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചത്. മൂന്ന് ദിവസത്തിനകം വരാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട്, തുഷാറിനെ തിരിച്ച് വിളിച്ചു താങ്കള്‍ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. ആ സാഹചര്യത്തില്‍ എങ്ങനെ ഐക്യ ചര്‍ച്ച സാധ്യമാകും എന്നും ചോദിച്ചിരുന്നു. പിന്നീടാണ് കെണി ആണെന്ന സംശയം ഉയര്‍ന്നത്. ആ കെണിയില്‍ വീഴേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.”

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും സുകുമാരൻ നായർ വിമർശിച്ചു .സതീശന്റെ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു..

സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്. അദ്ദേഹം ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന് മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നല്കി.

