ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ള സംബന്ധിച്ച കേസുകളിൽ മുൻ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴികളിൽ പൂർണ വിശ്വാസമില്ലാതെ പോലീസിൻ്റെ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി).മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോററിയും സുരേന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും അവർ വിശദമായ പരിശോധന തുടങ്ങി.

ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്വർണക്കൊള്ളയിലെ പ്രധാന പ്രതി പോറ്റിയുമായി തനിക്കുള്ള പരിചയമെന്നും ഒരു തവണ മാത്രമാണ് തമ്മിൽ കണ്ടതെന്നുമായിരുന്നു ഡിസംബർ 28ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ അദ്ദേഹത്തിൻ്റെ മോഴി.എന്നാൽ, ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ എസ്ഐടി നിലപാട്. മന്ത്രി എന്ന സ്ഥാനത്തിനപ്പുറം കടകംപള്ളി,പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തി എന്ന് മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനുമെത്തി.ഒരു തവണ പൊലീസ് അകമ്പടിയിലും വന്നു.

കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് പോറ്റി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതടക്കം ഇരുവരും തമ്മിൽ 2019ൽ ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുകയാണ്.ഹൈക്കോടതി അനുമതിയോടെ ശബരിമലയിൽ എസ്ഐടി കഴിഞ്ഞ ദിവസം നടത്തിയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ നൽകി.പഴയ വാതിലിൽ നിന്നും ശേഖരിച്ച സാമ്പിളും എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കും പരിശോധനക്കായി അയക്കാൻ കോടതിയിക്ക് കൈമാറും.

രണ്ടു ദിവസത്തിനുള്ളിൽ ദ്വാരപാലക, കട്ടികളപാളി സാമ്പിളുകള്‍ പരിശോധിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞരിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. പാളികൾ അപ്പാടെ മാറ്റിയോ എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണിത്.ഇതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കടുത്ത വിമർശനങ്ങളിലൂടെയാണ് ഹർജി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളിയത്.ആരാധിക്കുന്ന ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്ന ചോദ്യം സുപ്രീംകോടതിയിൽ നിന്നുണ്ടായി. സ്വർണം പൂശിയ പാളികൾ വീണ്ടും എന്തിനാണ് സ്വർണം പൂശിയതെന്ന് കോടതി ചോദിച്ചു.

എസ്‌ഐടി,എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ചു. സ്വർണക്കൊള്ളയിൽ പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച ഇഡി,പത്മകുമാർ, മുരാരി ബാബു എന്നിവരുടെ അടക്കം കൂടുതൽ പ്രതികളുടെ സ്വത്തും മരവിപ്പിക്കാനും നടപടികൾ തുടങ്ങി.രേഖകളുടെ പരിശോധന കഴിഞ്ഞാൽ സാക്ഷികൾക്ക് സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. അതിന് ശേഷം കോടതിയെ സമീപിച്ച് അറസ്റ്റിനുള്ള നടപടിയും തുടങ്ങും.

അതേസമയം, കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടെതാണ് നടപടി.തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയില്‍ വിടുന്നത്. തന്ത്രിയെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. രണ്ടാമത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങളില്‍ വ്യക്തതവരുത്താനാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടും പരിശോധനക്കിടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലും അന്വേഷണസംഘം വ്യക്തത വരുത്തും. കൊല്ലം പൊലീസ് ക്ലബില്‍ വച്ചായിരിക്കും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുക.

