സി.പി.എം സഹയാത്രികൻ എന്ന് ലേബൽ അടിച്ച് ചാനൽ ചർച്ചകളിൽ സി.പി.എമ്മിന് വേണ്ടി തൊണ്ട പൊട്ടിച്ചിരുന്ന റെജി ലൂക്കോസ് ഒടുവിൽ തൻ്റെ യഥാർത്ഥ തട്ടകമായ ബി.ജെ.പിയിൽ എത്തി.ഇത് വെറുമൊരു കൂടുമാറ്റമല്ല, സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പണ്ടുതൊട്ടേയുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഏറ്റവും പുതിയ തെളിവാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു .രജി ലൂക്കോസ് ബിജെപിയിൽ പോയതിനു പിന്നാലെ അട്ടപ്പാടി മുൻ ഏരിയ സെക്രട്ടറി രാമകൃഷ്ണനും ബിജെപിയിൽ ചേക്കേറി.ഇന്ന് വ്യാഴ്ച്ച (08 -01 -2026 ) സിപിഎമ്മിനു നല്ല ദിവസമല്ല.

ഇന്നത്തെ സി.പി.എമ്മുകാരൻ നാളത്തെ ബി.ജെ.പി! എന്ന സോഷ്യൽ മീഡിയയിലിലെ പ്രതികരണങ്ങൾ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്
റെജി ലൂക്കോസ് പാർട്ടി സഹയാത്രികനല്ല എന്ന ന്യായീകരണങ്ങളെയും കോൺഗ്രസുകാർ പൊളിച്ചടുക്കി.റെജി ലൂക്കോസ് പക്കാ സി.പി.എമ്മുകാരൻ!എന്നാണ് കോൺഗ്രസിന്റെ മറുപടി.

അതിന് കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ് .റെജി ലൂക്കോസ് വെറുമൊരു സഹയാത്രികനല്ല. 2021-ലെ സി.പി.ഐ (എം) കോട്ടയം ജില്ലാ സമ്മേളന പ്രതിനിധിയായി കടുത്തുരുത്തി ഏരിയാ സമ്മേളനം തെരഞ്ഞെടുത്തയാളാണെന്ന് അദ്ദേഹം തന്നെ ഫേസ്ബുക്കിൽ അഭിമാനത്തോടെ കുറിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ: പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം തൻ്റെ വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഇദ്ദേഹം.. ഇന്നലെ വരെ ചാനൽ ചർച്ചകളിൽ സി.പി.എമ്മിന് വേണ്ടി നാവെടുത്ത് വെട്ടാനിറങ്ങിയയാൾ, ബി.ജെ.പിയുമായി ചർച്ചകൾ പൂർത്തിയാക്കി ബാക്ക്ഗ്രൗണ്ടിൽ കരുക്കൾ നീക്കുകയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാകുന്നു.

ബ്രിട്ടാസ് പണിഞ്ഞ പാലത്തിലൂടെ യാത്ര തുടർന്ന് റെജി! എന്നാണ് കോൺഗ്രസുകാർ സോഷ്യ മീഡിയയിൽ പരിഹസിക്കുന്നത്.ജോൺ ബ്രിട്ടാസിനെപ്പോലുള്ളവർ പണിത പാലത്തിലൂടെയാണ് സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് ഇപ്പോൾ യാത്ര നടക്കുന്നത്. വിജയൻ്റെ എ.കെ.ജി സെൻ്ററിലെ അടിമകൾക്ക് ഒടുവിൽ ബി.ജെ.പിയിൽ അഭയം കണ്ടെത്തേണ്ടി വരുന്നത് കേരളത്തിലെ സി.പി.എമ്മിൻ്റെ ഗതികേടാണ്.എന്നാണ് കോൺഗ്രസുകാരുടെ പരിഹാസം.

വർഗീയത പ്രചരിപ്പിക്കാൻ സി.പി.എം ‘സഹയാത്രിക ലേബലിൽ’ ഇറക്കുന്ന ഉണങ്ങിയ ചാണകങ്ങൾ നനയുമ്പോൾ മണം തുടങ്ങും. റെജി ലൂക്കോസിന് പിന്നാലെ പിണറായിയെ മോദിയുമായി താരതമ്യം ചെയ്ത് നടന്ന പന്തൽ പ്രേമന്മാരും ഉടൻ തന്നെ ആ വഴിക്ക് നീങ്ങുമെന്ന് ഉറപ്പാണ് എന്ന് കോൺഗ്രസുകാർ പ്രവചിക്കുന്നു.
