ഫെബ്രുവരി 1 മുതൽ സർക്കാർ പുകയില ഉൽപന്നങ്ങൾക്ക് വില കൂട്ടുമെന്ന് റിപ്പോർട്ട്

2026 ഫെബ്രുവരി 1 മുതൽ സർക്കാർ പുകയില ഉൽപന്നങ്ങൾക്ക് അധിക എക്സൈസ് തീരുവ ചുമത്തുമെന്ന് റിപ്പോർട്ടുകൾ .ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഏകദേശം 10 കോടി ആളുകളാണ് പുകവലിക്കുന്നത്.ഇത് സിഗരറ്റിന്റെ വില വർദ്ധിക്കാൻ ഇത് കാരണമായി എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, സിഗരറ്റിന്റെ നീളം അനുസരിച്ച്, 1,000 സ്റ്റിക്കുകൾക്ക് ₹2,050-8,500 എക്സൈസ് തീരുവ ചുമത്തും .

40%ജി എസ് ടി ക്കു പുറമേ സിഗരറ്റ് നികുതിയും സർക്കാർ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിഗരറ്റ് നിർമ്മാതാക്കളായ ഐടിസിയുടെയും ഗോഡ്ഫ്രെ ഫിലിപ്സിന്റെയും ഓഹരികൾ 8% വരെ ഇടിഞ്ഞതയാണ് വിലയിരുത്തപ്പെടുന്നത്.

ഗോൾഡ് ഫ്ലേക്ക്, ക്ലാസിക് സിഗരറ്റുകളുടെ നിർമ്മാതാക്കളും വിപണിയിലെ മുൻ നിര ബ്രാന്ഡുകളിലൊന്നായ ഐടിസിയുടെ ഓഹരികൾ 2% ഇടിഞ്ഞപ്പോൾ ഇന്ത്യയിലെ മാർൽബോറോ സിഗരറ്റുകളുടെ വിതരണക്കാരായ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ 4.1%ഓഹരികളാണ് ഇടിഞ്ഞത് എന്നാണ് പറയപ്പെടുന്നത്. . നിഫ്റ്റി 50 സൂചികയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ഐടിസിയാണ്, കൂടാതെ എഫ്എംസിജി സൂചികയിൽ 0.6% ഇടിവ് രേഖപ്പെടുത്തി.

പാൻ മസാല, സിഗരറ്റ് എന്നിവയുൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ 40% ജി എസ് ടി നിരക്കിന് മുകളിലാണ്.

മുന്നറിയിപ്പ് :പുകവലി ആരോഗ്യത്തിനു ഹാനികരം