മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദനു പത്മവിഭൂഷണ്‍

മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് കെ ടി തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും.

നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പി നാരായണന്‍(ജന്മഭൂമി മുൻ പത്രാധിപർ (നാരായൺ ജി) എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് ( 92 വയസ് ) പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വനവല്‍ക്കണം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവകി അമ്മ, മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങള്‍ സംരക്ഷിച്ചിരുന്നു