പദയാത്ര ;32 വർഷങ്ങൾക്ക് ശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും.

32 വർഷങ്ങൾക്ക് ശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും.രണ്ട് പ്രതിഭകൾ ഒന്നിക്കുന്ന സിനിമയാണ് പദയാത്ര .

മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ടൈറ്റിൽ പ്രഖ്യാപനത്തിനോടൊപ്പം സിനിമയുടെ പൂജയും നടന്നു. പദയാത്ര ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.

തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്.

അണിയറ പ്രവർത്തകർ ഇപ്രകാരമാണ് .ഛായാഗ്രഹണം – ഷെഹനാദ് ജലാൽ, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി – മീരസാഹിബ്, നിർമ്മാണ സഹകരണം – ജോർജ് സെബാസ്റ്റ്യൻ,കലാസംവിധാനം – ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം – സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം – ബിനു മണമ്പൂർ, ചമയം – റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – എസ് ബി സതീശൻ, ശബ്ദമിശ്രണം – കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായാഗ്രഹണം – നവീൻ മുരളി, പരസ്യ പ്രചരണം – വിഷ്ണു സുഗതൻ, പരസ്യ കല – ആഷിഫ് സലിം, പിആർഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. എന്നിവർ.

അടൂർ ചിത്രങ്ങളായ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . പദയാത്രയിലെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും .