ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം ? ഇത് വായിക്കുക

ജ്യൂസ്‌ കടയിൽ നിന്നും ജ്യൂസ്‌ കുടിച്ചു. ശേഷം പണം കൊടുക്കാനൊരുങ്ങിയപ്പോഴാണ് ജ്യൂസിന്റെ വില 150/- ആണെന്നറിഞ്ഞത്. സമീപപ്രദേശത്തെ കടകളിലെങ്ങും ആ വിലയില്ല. വില കടയിൽ എങ്ങും തന്നെ പ്രദർശിപ്പിക്കുകയോ, Menu card തരുകയോ ചെയ്തിട്ടില്ല. ചോദ്യം ചെയ്തപ്പോൾ ഭീഷണിയായിരുന്നു ഫലം. ഉപഭോക്താവ് എന്ത് ചെയ്യും.?

The Kerala Food Stuffs (Display of Prices by Catering Establishments) Order, 1977,
ക്ലോസ് 3 പ്രകാരം ഹോട്ടൽ, ചായക്കടകൾ, ബേക്കറി, ഭക്ഷണം വിൽക്കുന്ന മറ്റിടങ്ങൾ എന്നീ സ്ഥാപനങ്ങളിലെല്ലാം തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ കിട്ടുന്ന സ്ഥലങ്ങളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്.

അങ്ങനെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുവാനുള്ള ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഉടമയ്‌ക്കോ ചുമതലയുള്ള മറ്റ് വ്യക്തിക്കോ ആണ്.

ഓർഡറിലെ ക്ലോസ് 2-ലെ ഉപവകുപ്പ് (i) പ്രകാരം ഹോട്ടൽ, റെസ്റ്റോറന്റ്, ഈറ്റിംഗ് ഹൗസ്, കഫേ, ചായക്കട, കോഫി സ്റ്റാൾ, ക്ലബ്ബ്, ബോർഡിംഗ് ഹൗസ്, കാന്റീൻ, ബേക്കറി, പ്രകൃതിദത്തമായ ഇടങ്ങൾ എന്നീ സ്ഥലങ്ങളും അല്ലെങ്കിൽ എവിടെയെല്ലാമോ ഭക്ഷണ സാധനങ്ങൾ വില നൽകി വിതരണം ചെയ്യുന്നത് അവിടെയെല്ലാം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത് അനിവാര്യമാണ്. വിലവിവരപ്പട്ടികയുടെ ബോർഡ്‌ ഇല്ലെങ്കിൽ മെനു കാർഡ് ഉപഭോക്താവിന് നൽകേണ്ടതാണ്.

മേൽപ്പടി ഓർഡറിലെ ക്ലോസ് 2-ലെ ഭക്ഷണം എന്നത് അർത്ഥമാക്കുന്നത്ഒരു സ്ഥാപനത്തിൽ വിൽപനയ്‌ക്കോ സേവനത്തിനോ വിതരണത്തിനോ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളും, ശീതള പാനീയങ്ങളുമാണ്.

വില വിവരപ്പട്ടിക പ്രദർശി പ്പിക്കാത്ത ഷോപ്പുകളെക്കുറിച്ചുള്ള പരാതികൾ ജില്ലാകളക്ടർക്കാണ് കൊടുക്കേണ്ടത്.

എന്നാൽ പാക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന വില, Expiry date എന്നിവയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിനെ യാണ് അറിയിക്കേണ്ടത്.

എല്ലാ പരാതികളും എഴുതി തയ്യാറാക്കി, രജിസ്ട്രേഡ് പോസ്റ്റിൽ/ ഈമെയിലിൽ അയക്കുക.

ഭക്ഷണപദാർത്ഥങ്ങളുടെ നിലവാരത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചുമാണ് പരാതിയെ ങ്കിൽ അതാത് സ്ഥലങ്ങളിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിനേയും അതോടൊപ്പം പഞ്ചായത്ത് / മുനിസിപ്പാലിറ്റി യെയും അറിയിക്കുക.

ബിൽ ചോദിച്ചു വാങ്ങുക….

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075