“ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്”.പുതിയ വിവാദം ;ഈ കപ്പൽ ആടിയുലയുന്നുവോ ?

പുതിയ വിവാദം.വെള്ളാപ്പള്ളിയെ അനുകൂലിച്ച് പിണറായി വിജയൻ . വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്. കാറിൽ കയറ്റിയത് ശരി തന്നെ. അതിൽ മാറ്റമില്ല.” – മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.ഇടതു മുന്നണി കപ്പൽ ആടിയുലയില്ലെന്നും ഇതിനൊരു കപ്പിത്താൻ ഉണ്ടെന്നും അത് മുഖ്യമന്ത്രി പിണറായി വിജയമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ നിയമസഭയിൽ അഭിപ്രായപ്പെട്ടിരുന്നു .ആ കപ്പിത്താനെതിരെയാണ് ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ നേതാവിന്റെ വിമർശനം

.ബിനോയ് വിശ്വം പിണറായി വിജയനെ വിമർശിച്ചിട്ടും പരിഹസിച്ചിട്ടും സിപിഎമ്മിൽ നിന്ന് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.നേരത്തെ മുഹമ്മദ് റിയാസ് മാത്രമാണ് മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ ആക്രമിച്ചിരുന്നത് .എന്നാലിപ്പോൾ റിയാസുമില്ല.പിണറായി വിജയൻ ഇപ്പോൾ തനിച്ചാണ്.