രണ്ടാമത്തെ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകുവാൻ ഏതാണ്ട് നാലു മാസങ്ങൾ ബാക്കി നിൽക്കെ ഒരു മന്ത്രിയുടെ വിക്കറ്റ് വീഴാൻ സാധ്യത.ഒന്നില്ലെങ്കിൽ ഈ മന്ത്രി സ്വയം രാജിവെക്കണം അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം .ആരാണ് ഈ മന്ത്രി ?

ഇത് കേൾക്കുമ്പോൾ ആളുകൾ പെട്ടെന്ന് കരുതുക ശബരിമല സ്വർണ കൊള്ള കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അനേഷണത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ കുരുങ്ങി രാജിവെക്കുമോ എന്നാണ് .എന്നാൽ ഉടനെ രാജിവെക്കാൻ പോവുന്ന മന്ത്രി വാസവൻ ആയിരിക്കില്ല.ആരോപണങ്ങൾ ഉണ്ടായാലും ഇനി കോടതി വിധി എതിരായാൽ പോലും വാസവൻ കാലാവധി പൂർത്തിയാക്കാനാണ് സാധ്യത.
അതേസമയം കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജിവെക്കേണ്ട സാഹചര്യം ഉരുണ്ട് കൂടുന്നത് എൻസിപിയുടെ എ കെ ശശീന്ദ്രനാണ്.അദ്ദേഹം വനം വകുപ്പ് മന്ത്രിയാണ്.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് മന്ത്രി ശശീന്ദ്രന്റെ വിക്കറ്റ് തെറിക്കുന്ന നിലയിലേക്ക് എത്തുക.ശരത് പവാറിന്റെ എന്സിപിയും അജിത് പവാറിന്റെ എൻസിപിയും സഹകരിക്കാൻ തീരുമാനിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
ശരത് വിഭാഗം അതോടെ ഇന്ത്യ മുന്നണിയിൽ നിന്നും പുറത്ത് പോവും.അജിത് പവാറിന്റെ എൻസിപി നിലവിൽ ബിജെപി നേതൃത്വം നൽകുന്ന മുന്നണിയോടൊപ്പമാണ് .ശരത് പവർ ഇന്ത്യ മുന്നണി വിട്ട് അജിത് പവാറിന്റെ എൻസിപിയുമായി ചേർന്നാൽ ശരത് പവാറിന്റെ പാർട്ടി ബിജെപിയുടെ ഭാഗമായി മാറും.മഹാരാഷ്ട്രയിൽ നടക്കാൻ പോകുന്ന കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി വിട്ട് അജിത് പവറിനോടൊപ്പം ചേർന്ന് ബിജെപിയുമായി ശരത് പവാർ സഹകരിച്ചാൽ കേരളത്തിൽ എൻ സി പി ക്ക് എൽഡിഎഫിൽ നിന്നും പുറത്ത് പോകേണ്ടി വന്നേക്കും.അതേസമയം അജിത് പവറുമായി സഹകരിച്ച് തനിച്ചാണ് ശരത് പവാറിന്റെ എൻ സി പി മത്സരിക്കുകയാണെങ്കിൽ എൽഡിഎഫിൽ തുടർന്ൻ കഴിയും.

നിലവിൽ കർണാടകയിൽ ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ എൻ ഡി എ യിലെ ഘടക കക്ഷിയാണ്.കേരളത്തിൽ ദേവഗൗഡയുടെ പാർട്ടിയുടെ ഭാഗമാണ് മാത്യു ടി തോമസ് സംസ്ഥാന പ്രസിഡന്റായ ജനതാദൾ .അവരുടെ കൃഷ്‌ണൻ കുട്ടി പിണറായി മന്ത്രിസഭയിലെ അംഗവുമാണ്.എന്നിട്ടും കൃഷ്‌ണകുട്ടി രാജിവെച്ചില്ല.അതേപോലെ എ കെ ശശീന്ദ്രനും ചെയ്യുമെന്ന് കരുതാം .കേരളത്തിൽ അജിത് പവാറിന്റെ പാർട്ടി പ്രവർത്തിക്കുന്നുണ്ട്.നേരത്തെ ശശീന്ദ്രനോടൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് കുട്ടിയാണ് ആ പാർട്ടിതയുടെ കേരളത്തിലെ സംസ്ഥാന പ്രസിഡന്റ്.
