ബിജെപി നേതാക്കൾ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ പിരിവ് നടത്തുന്നതായി ആരോപണം .

എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം എന്നീ നിയമസഭ മണ്ഡലങ്ങളുൾപ്പെട്ട ചില ബിജെപി നേതാക്കൾ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ പിരിവ് നടത്തുന്നതായി ആരോപണം . ബാറുകളിൽ നിന്നും പാറമട, മണ്ണ് മാഫിയകളിൽ നിന്നും ലക്ഷകണക്കിന് രൂപ മാസപ്പടിയായി രസീതോ രേഖകളോ നൽകാതെ ഇവിടുത്തെ ചില ബിജെപി നേതാക്കൾ തട്ടിയെടുക്കുകയാണെന്നാണ് ആരോപണം .ഇത് സംബന്ധിച്ച് നേതൃത്വത്തിന് നിരവധി തവണ പരാതി കൊടുത്തിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.

മേൽപ്പറഞ്ഞ ആരോപണങ്ങൾ ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സനലാണ്ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത് .വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ആരോപണവുമായി രംഗത്ത് വരുമെന്നാണ് പറയപ്പെടുന്നത്.

സനൽ

തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത് ചില ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം തന്നെ പോലെയുള്ള ബിജെപി സ്ഥാനാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് കോതമംഗലം ബ്ളോക് പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥി വീഡിയോ വഴി വെളിപ്പെടുത്തി.ഇദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ ഉണ്ടായിട്ടും ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.ജില്ലയിൽ നിന്നുള്ള പിന്തുണ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ടാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ കോതമംഗലം വാർഡുകളിൽ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്.എന്നാൽ സ്ഥാനാർത്ഥികൾക്ക് യാതൊരു സഹായവും ലഭിച്ചില്ലെന്ന് സനൽ വീഡിയോയിൽ പറയുന്നു.