ബിജെപിയിൽ ചേരാൻ ജോസ് കെ മണിക്ക് തടസമായത് എന്തൊക്കെ ഘടകങ്ങൾ ?ഇനി യുഡിഎഫിലേക്ക്

ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് ജോസ് കെ മാണി മനസ്സില്ലാ മനസ്സോടെ യുഡിഎഫ് പാളയത്തിലേയ്ക്ക് പോവാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.ജോസ് കെ മാണിയെ തടഞ്ഞത് പിസി ജോര്‍ജും മകൻ ഷോൺ ജോർജുമാണ് .ഇവരുടെ വിരുദ്ധ നിലപാട് മൂലമാണ് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി ഇപ്പോൾ ചർച്ച നടത്തിയതെന്നാണ് ചില ബിജെപി നേതാക്കൾ വ്യക്തമാക്കിയത്.

ക്രൈസ്തവരെ ബിജെപിയിലേയ്ക്ക് ആകർഷിക്കാൻ ദേശീയ നേതൃത്വം സഭാ നേതൃത്വവുമായി നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയത് പിസി ജോര്‍ജും മകൻ ഷോൺ ജോർജുമാണത്രെ . വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച കുടിപ്പകയും ജോസ് കെ മാണി എൻഡിഎ ഘടക കക്ഷി ആയാൽ തങ്ങളുടെ സ്ഥാനം തെറിക്കുമൊ എന്ന് ഭയവും പിസിയെയും മകനെയും വല്ലാതെ അലട്ടിയിരുന്നു.. മറ്റൊരു ക്രൈസ്തവ നേതാവായ അനൂപ് ആന്റണിയും ഇവരെപോലെയാണെന്നും ആക്ഷേപമുണ്ട്.

പാർലമെന്റ് തെരെഞ്ഞെടുപ്പിന് മുമ്പ് തന്നെ കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് വഴി ആർഎസ്എസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ചില ബിജെപി നേതാക്കൾ ബന്ധപ്പെടുകയും ജോസ് കെ മാണിയുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.ഈ ചർച്ചയിൽ അമിത്ഷായുടെ സമ്മതം ഉണ്ടായിരുന്നു.. എന്നിട്ടും അനാവശ്യമായ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം തള്ളികളയുകയാണ് ചെയ്‌തതെന്നാണ്‌ ആക്ഷേപം.

ഇപ്പോൾ ജോസ് കെ മാണി യുഡിഎഫിൽ ചേരാനുള്ള ശ്രമത്തിലാണ്.കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞത്.. അടിത്തറ വികസിപ്പിക്കണമെന്നാണ് യുഡിഎഫ് തീരുമാനമെന്നും യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്.യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന, ജനാധിപത്യ, മതേതരത്വ ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും.’- പി എം എ സലാം പറഞ്ഞു.