ഹിന്ദുക്കൾ അമ്പലത്തിൽ പോവുന്നതും ഭജന ആലപിക്കുന്നതും ഭജന സംഗമങ്ങളിൽ പങ്കെടുക്കുന്നതും സംഘപരിവാർ സംഘടനകളുടെ പദ്ധതിയുടെ ഭാഗമാണോ ?

കേരളത്തിൽ ഹിന്ദുക്കളുടെ ഭജന സംഗമങ്ങൾക്കെതിരെ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി കൂട്ട കരച്ചിൽ എന്തുകൊണ്ട് .ഹിന്ദുക്കൾ വ്യാപകമായി അമ്പലത്തിൽ പോവുന്നതും ഭജന ആലപിക്കുന്നതും ഭജന സംഗമങ്ങളിൽ പങ്കെടുക്കുന്നതും സംഘപരിവാർ സംഘടനകളുടെ കണക്ക് കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആക്ഷേപം .

ചുരുക്കി പറഞ്ഞാൽ ഹിന്ദുക്കൾ മതം ആചരിക്കുന്നത് ഒരു വിഭാഗത്തിന് ഇഷ്ടപ്പെടുന്നില്ല എന്നാണ് ചിലരുടെ പരാതി.. സംഘപരിവാർ വിരോധം എന്ന പേരിൽ ഹിന്ദു വിരോധം നടപ്പിലാക്കുന്നു.ഭരണഘടന ഉറപ്പാക്കുന്ന മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഹിന്ദുക്കൾക്ക് അനുവദിക്കാൻ പാടില്ല എന്ന താരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ചില ഹിന്ദു സംഘടനകൾ കുറ്റപ്പെടുത്തി.

2047ൽ ഭാരതത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന പദ്ധതി നടപ്പാക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ടും ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമായുള്ള ഭരണഘടനയുള്ള ജമാഅത്തെ ഇസ്ലാമിയും സ്വൈര്യ വിഹാരം നടത്തുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് ഹൈന്ദവ സഘടനകളിലെ നേതാക്കൾ പറയുന്നു.ഇത് തന്നെയാണ് വെള്ളാപ്പള്ളിയുടെ നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം.

കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് അറിയാതെ മതേതരത്വം പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന മണ്ടൻ ഹിന്ദു അധികം വൈകാതെ ഒരു ചരിത്ര സ്മാരകമായി മാറും എന്നുള്ളതിന് ഒരു സംശയവും വേണ്ടെന്ന് ഒരു ഹൈന്ദവ നേതാവ് സമീപകാലത്ത് പറയുകയുണ്ടായി .ഒരു രാഷ്ട്രീയ മത സംഘടനകളുടേയും നേതൃത്വത്തിലല്ലാതെയുള്ള ഇത്തരം കൂട്ടായ്മകൾ അധിനിവേശത്തിനെതിരെയുള്ള സനാതന ധർമ്മത്തിന്റെ സ്വതസിദ്ധമായ ചെറുത്ത് നിൽപ്പിന്റെ ഭാഗമാണ് എന്നാണ് അവർ പറഞ്ഞത്..

ആയിരം വർഷത്തോളം ഭാരതത്തിൽ കടന്ന് കയറിയ ജിഹാദി ക്രിസ്ത്യൻ മിഷനറി അധിനിവേശങ്ങൾക്ക് സനാതന ധർമ്മത്തിന്റെ ഒരു ചെറു രോമത്തിൽ പോലും തൊടാൻ കഴിഞ്ഞില്ല.പിന്നെയാ…. ഇവന്മാരുടെ ഹിന്ദു വിരോധം. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ.എന്നാണ് ചിലരുടെ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ