ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാനും, FASTag ഇല്ലാത്ത ഉപഭോക്താക്കൾ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ CASH ഇടപാടുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട്, ഭാരത സർക്കാർ സർക്കാർ ദേശീയ പാത ഫീസ് (നിരക്ക് നിർണ്ണയവും പിരിവും) ചട്ടങ്ങൾ, 2008..ഭേദഗതി ചെയ്തിട്ടുണ്ടെന്നു അറിയുക.

പുതിയ ചട്ടപ്രകാരം, സാധുവായും പ്രവർത്തനക്ഷമവുമായ FASTag ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ പണം (കാഷ്) ഉപയോഗിച്ച് ഫീസ് അടച്ചാൽ, ബാധകമായ ഉപഭോ ക്തൃ ഫീസിന്റെ ഇരട്ട തുക ഈടാക്കുന്നതായിരിക്കും.
എന്നാൽ, അത്തരത്തിലുള്ള ഉപഭോക്താക്കൾ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുകയാണെങ്കിൽ, ആ വാഹന വിഭാഗത്തിന് ബാധകമായ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കുകയുള്ളു.

ഉദാഹരണത്തിന്, ഒരു വാഹനം സാധുവായ FASTag ഉപയോഗിച്ച് ₹100 ഫീസ് അടയ്ക്കേണ്ടതുണ്ടെങ്കിൽ, അത് പണം നൽകി അടച്ചാൽ ₹200യും, UPI വഴി അടച്ചാൽ ₹125യും ആയിരിക്കും.ഈ ഭേദഗതി ഫീസ് പിരിവ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ടോൾ പിരിവിൽ സുതാര്യത വർധിപ്പിക്കുന്നതിനും, ദേശീയ പാത യാത്രക്കാരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഈ വിജ്ഞാപനം 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ദേശീയ പാത ഫീസ് (നിരക്ക് നിർണ്ണയവും പിരിവും) ചട്ടങ്ങൾ, 2008 ലേക്കുള്ള ഈ പുതിയ ഭേദഗതിക്ക് ശേഷം ഫാസ്റ്റാഗ് ഇല്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്ന ആളുകളിൽ നിന്നും ഇരട്ടി തുക വസൂലാക്കിയാൽ ടോൾ പ്ലാസ അധികൃതർ ഉപഭോക്ത നിയമപ്രകാരം നഷ്ടപരിഹാരം യാത്രക്കാരന് നൽകേണ്ടിവരും…
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075

