കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്ന് മോഹൻലാൽ ;സ്‌കൂള്‍ കലോത്സവത്തിനു കൊടിയിറങ്ങി ;കണ്ണൂർ ജേതാക്കൾ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്.

കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്‌തു .മന്ത്രി കെ രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയായി .

സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ ആവേശമായി നടൻ മോഹൻലാൽ. സ്കൂൾ കലോത്സവ വേദിയിൽ എത്താൻ കഴിഞ്ഞതിന് വലിയ ഭാ​ഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടാണ് ഖദർ ധരിച്ച് താനെത്തിയതെന്നും അതുപോലെ കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.