കാട്ടാന കൂട്ടം ജനജീവിതത്തെ ദുസ്സഹമാക്കുന്നു .എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം വനപ്രദേശത്തിന് സമീപം ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഭീതി പരത്തുന്നത്.ഇവിടെ ജനങ്ങൾ ഉറങ്ങിയിട്ട് മാസങ്ങളായി..

അധികൃതരോട് പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം .വന്യ ജീവികളുടെ നാട്ടിലേക്കുള്ള കടന്നു കയറ്റം എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.വീട്ടിൽ സ്വസ്ഥമായി ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്നത്.

കുട്ടികൾ സ്കൂളിൽ പോയി തിരിച്ചു വരുന്നതുവരെ ശ്വാസം അടക്കിയാണ് കോതമംഗലത്തെ ജനങ്ങൾ കഴിയുന്നത്. കുട്ടികൾ വരുമ്പോൾ മാത്രമാണ് മാതാപിതാക്കൾക്ക് ആശ്വാസം . കാട്ടാന ആക്രമണത്തിൽ പരിക്ക് പറ്റിയ ഒട്ടേറെ പേർ കോതമംഗലത്ത് ഉണ്ട്… കാട്ടുപന്നി കൃഷികൾ നശിപ്പിച്ചു കളയുന്നതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെ സംജാതമായിട്ടുള്ളത്അതിനാൽ പലരും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്.
അടുത്ത കാലങ്ങളിൽ കുരങ്ങ് ശല്യവും രൂക്ഷമായി തുടരുകയാണ് ഭരണാധികാരികൾ കൈമലർത്തി ഒഴിഞ്ഞു പോകുകയാണ് .ഇനി ഞങ്ങൾ എന്ത് ചെയ്യുമെന്ന് കണ്ണീരോടെ കോതമംഗലത്തെ വന്യ ജീവികളുടെ ശല്യം അനുഭവിക്കുന്ന നാട്ടുകാർ ചോദിക്കുന്നു.കോതമംഗലത്തെ എംഎൽഎ ആന്റണി ജോൺ ശക്തമായി ഇക്കാര്യത്തിൽ ഇടപ്പെടാത്തതിൽ കടുത്ത അമർഷം നാട്ടുകാരിലുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ കോതമംഗലത്ത് മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർക്കുകയുണ്ടായി പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. വനംവകുപ്പ് ഉദ്യോഗ്സഥർ സ്ഥലത്തെത്തി. വേനൽ രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനൽച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുൽ കാട്ടാന ഭീഷണി നിലനിൽക്കുന്നത്.

