കേരളത്തിൽ നടക്കാൻ പോവുന്ന നിയമസഭ തെരെഞ്ഞെടുപ്പ് തീയതി ഉടനെ പ്രഖ്യാപിക്കാൻ സാധ്യത.കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന പ്രകാരം 2026 ഏപ്രിൽ രണ്ടാം വാരമാണ് തെരെഞ്ഞെടുപ്പ് എന്നാണ്.

ഏപ്രിൽ 14 നാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്.അതിനാൽ തെരെഞ്ഞെടുപ്പ് വിഷുവിനു മുമ്പോ ശേഷമോയായിരിക്കാൻ സാധ്യതയുണ്ട്.വിഷുവിനു മുമ്പാണെങ്കിൽ ഏപ്രിൽ പത്തിന് മുമ്പായിരിക്കാം .വിഷുവിനു വേഷമാണെങ്കിൽ ഒരുപക്ഷെ 18 -20 തീയതികളിലായിരിക്കാം.

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടനെ കേരളത്തിൽ എത്തുമെന്നാണ് സൂചന .അതിനു ശേഷമായിരിക്കും നിയമസഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.ഇപ്പോൾ തന്നെ രാഷ്ട്രീയ പാർട്ടികൾ ഓരോ മണ്ഡലങ്ങളിലും തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്,ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂ.കേരളത്തോടൊപ്പം ബംഗാൾ തമിഴ്‌നാട് ,ആസാം ,പുതുചച്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമെ തെരെഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തിൽ മിക്കവാറും ഒറ്റ ഘട്ടമായാണ് നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാൻ സാധ്യത.

