കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത വാർത്ത അറിഞ്ഞു കേരളത്തിലെ ചില ഉന്നതരാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്.അക്കൂട്ടത്തിൽ മലയാള സിനിമയിലെ പല വമ്പന്മാരും കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാക്കൾ വരെയുമുണ്ടെന്നാണ് അഭ്യൂഹങ്ങൾ .തങ്ങളുടെ കള്ളപ്പണം കോൺഫിഡന്റ് ഗ്രൂപ്പിൽ അവർ നിക്ഷേപിച്ചതുകൊണ്ടാണ് ആത്മഹത്യ വാർത്ത കേട്ട് അവരൊക്കെ അമ്പരന്നത്.

]
കോൺഫിഡന്റ് ഗ്രൂപ്പിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും തങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ രണ്ട് തരത്തിലുള്ള അപകടം അവർ നേരിടേണ്ടി വന്നേക്കാം .
ഒന്ന് -അവർ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാൻ സാധ്യത കുറവാണ്.
രണ്ട്-ആദായ നികുതി ഇതിനകം പല രേഖകളും കണ്ടെടുത്തതിനാൽ കോൺഫിഡന്റ് ഗ്രൂപ്പിൽ കള്ളപ്പണം നിക്ഷേപിച്ചവർ നിയമത്തിന്റെ മുന്നിലേക്ക് വരും .കൂടാതെ ആദായ നികുതിയുടെ പരിശോധനയ്ക്ക് ശേഷം ഇ ഡി യും പരിശോധന നടത്തും.അതോടെ കള്ളപ്പണക്കാർ ഉണ്ടെങ്കിൽ കുടുങ്ങുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇപ്പോഴും പിടികിട്ടാത്ത ചോദ്യങ്ങളാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ചോദ്യങ്ങൾ.അതിൽ ചിലത് ഇങ്ങനെ .സി ജെ റോയിയുടെ ബാംഗ്ലൂരിലെ ആസ്ഥാന മന്ദിരത്തിലെ സിസി ടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു.ഏതാണ്ട് മൂന്നുമാസമായി സിസി ടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് എന്തുകൊണ്ട് ?

പ്രാഥമിക നിരീക്ഷണത്തിൽ സ്വയം വെടിവെച്ചു മരിച്ചതാണ് എന്ന് പോലീസ് പറയുന്നത്.ഇത്തരം സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്നയാൾ ശിരസ്സിലായിരിക്കും നിറയൊഴിക്കുക .സി ജെ റോയ് വെടിയുതിർത്തത് നെഞ്ചിലേക്കാണ്.അതിനാൽ കൊലപാതക സാധ്യത തള്ളിക്കളയാനാവില്ല.ഏത് പ്രതിസന്ധി ഘട്ടം വന്നാലും സി ജെ റോയ് ആത്മഹത്യ ചെയ്യില്ല എന്നാണ് റോയിയുടെ കുടുംബം വിശ്വസിക്കുന്നത്.

അതുപോലെ രണ്ട് മൂന്നു ദിവസമായി കേരളത്തിൽനിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നടത്തിയിട്ടും എന്തുകൊണ്ട് മാധ്യമങ്ങൾ അറിഞ്ഞില്ല.അതോ അറിഞ്ഞിട്ടും റിപ്പോർട്ട് കൊടുക്കാതിരുന്നതാണോ ?
സിജെ റോയ് സ്വയം വെടിവെക്കുമ്പോൾ അവിടെ ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു .റെയ്ഡ് നടക്കുമ്പോൾ എല്ലാവരിൽ നിന്നും മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിലെടുക്കുകയാണ് പതിവ്.അതുപോലെ സ്ഥാപനത്തിലുള്ള ആരെയും റെയ്ഡ് നടപടികൾ കഴിയുന്നത് വരെ പുറത്തിറങ്ങാൻ സമ്മതിക്കില്ല.

സി ജെ റോയുടെ കൈവശമുണ്ടായിരുന്ന തോക്ക് റെയ്ഡ് നടക്കുമ്പോൾ എന്തുകൊണ്ട് ആദായ നികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തില്ല .ആ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും.അങ്ങനെ ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.ഫലപ്രദമായ അനേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ.

