തുർക്ക് മാൻ ഗേറ്റിലെ പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കാൻ ബുൾഡോസർ

തുർക്ക് മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഇന്ന് (07 -01 -2026 ) രാവിലെ ഒരു ബുൾഡോസർ പ്രവർത്തനം നടത്തി. കയ്യേറ്റം നീക്കം ചെയ്യുന്നതിനായി പതിനേഴു ബുൾഡോസറുകൾ സ്ഥലത്ത് വിന്യസിച്ചു.

നടപടി ആരംഭിച്ചയുടൻ പ്രദേശവാസികൾ പ്രതിഷേധിച്ചു. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാകുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥ വ്യാപിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചു.

ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, ജനുവരിഏഴിനു പുലർച്ചെ ഡൽഹിയിലെ രാംലീല മൈതാനത്തിനടുത്തുള്ള തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള കയ്യേറ്റ പ്രദേശത്ത് എം.സി.ഡി. പൊളിച്ചുമാറ്റൽ പ്രവർത്തനങ്ങൾ നടത്തിയതായി സെൻട്രൽ റേഞ്ച് ജോയിന്റ് പോലീസ് കമ്മീഷണർ മധുർ വർമ്മ പറഞ്ഞു. പൊളിക്കുന്നതിനിടെ, ചില അക്രമികൾ കല്ലെറിഞ്ഞ് അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു.