രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായേക്കും ;യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിലിനു പകരം എ തങ്കപ്പൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങൾ .. തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് പാലക്കാട് ജില്ലാ നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. ഷാഫി പറമ്പിൽ വാതകരായആയിൽ നിന്നും ജയിച്ച് എംപിയായതിനെ തുടർന്ന് ഒഴിവു വന്ന പാലക്കാട് എ തങ്കപ്പനെ മത്സരിപ്പിക്കാൻ ചർച്ച നടന്നിരുന്നു.അപ്പോഴാണ് ഷാഫി പറമ്പിലിന്റെ നോമിനിയായി പതനം തിട്ടയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ അപ്രതീക്ഷിതമായി സ്ഥാനാര്ഥിയായത്.രാഹുൽ മഖ്‌അങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു.

എ തങ്കപ്പൻ

തുടർന്ന് ഏതാനും മാസങ്ങൾക്കകമാണ് ലൈംഗിക അതിക്രമ കേസിൽ രാഹുൽ കുറ്റാരോപിതനായത്.കോൺഗ്രസ് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു.അതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനു 2026 ൽ സീറ്റ് നൽകില്ല.സീറ്റ് കിട്ടിയില്ലെങ്കിൽ രാഹുൽ സ്വതന്ത്രനായി മത്സരിക്കാൻ സാധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാൽ പാലക്കാട് ബിജെപി വിജയിക്കുമെന്നുറപ്പാണ്.

പാലക്കാട് മത്സരിക്കാന്‍ സന്ദീപ് വാര്യർ താല്‍പര്യം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സന്ദീപ് പ്രതികരിച്ചത്.