മെഡിസെപ്പിൽ നിന്നും മാറിനിൽക്കുവാൻ നിങ്ങൾക്ക് ആഗ്രമുണ്ടോ ? ഉണ്ടെങ്കിൽ ഇത് വായിക്കുക

സർക്കാർ ജീവനക്കാർക്കും, പെൻഷനേഴ്സിനും ഹെൽത്ത്‌ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയാണ് MEDISEP.

EMPANELL ചെയ്ത ഹോസ്പിറ്റലുകളിൽ ചികിത്സ നേടുമ്പോൾ CASHLESS CLAIM ലഭിക്കുമെന്നതാണ് prime HIGHLIGHT.ചികിത്സയ്ക്കായി EMPANELLED ആശുപത്രികളെ സമീപിക്കുമ്പോൾ മുഴുവൻ തുകയും തിരിച്ചു ലഭിക്കുമെന്ന് അവർ രോഗിയെ തെറ്റിദ്ധരിപ്പിക്കും. ആവശ്യവും അനാവശ്യവുമായ അനാവത്ത് ചിലവുകൾ എല്ലാം ബില്ലിൽ വരും. തുക ഇൻഷുറൻസ് കമ്പനി തരുമെന്ന വിശ്വാസത്തിൽ രോഗി കണ്ട ഭാവം കാണിക്കില്ല.

ഡിസ്ചാർജ് ദിവസം ബിൽ വരുമ്പോൾ രോഗി ഞെട്ടും. ബിൽ തുക പതിനായിരമാണെങ്കിൽ ലഭിച്ചിരിക്കുന്ന തുക 3000/- ആയിരിക്കും.ആശുപത്രിക്കാർ കൈ മലർത്തും. രോഗിയുടെ ബന്ധുക്കൾ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ചു ബിൽ അടച്ചു തലയൂരുകയാണ് പതിവ്. തന്റെ ശമ്പളത്തിൽ നിന്നോ, പെൻഷനിൽ നിന്നോ മാസമാസം deduct ചെയ്യുന്ന തുക ആവശ്യത്തിന് ഉപകരിച്ചില്ല എന്ന സങ്കടത്തിൽ രോഗി നിരാശനാവും…

എങ്ങനെ മെഡിസപ്പിൽ നിന്നും ഒഴിവാകാം ?

Consumer Protection act, 2019 പ്രകാരം ഉപഭോക്താക്കളുടെ അടിസ്ഥാനമായ അവകാശമാണ് RIGHT TO CHOOSE. തിരഞ്ഞെടുക്കുവാനുള്ള അവകാശം ഉപഭോക്താക്കളുടെ അടിസ്ഥാനമായ അവകാശമാണ്.

ഏകപക്ഷീയമായി ഇൻഷുറൻസ് തുക അടയ്ക്കുന്നത് കൊണ്ടും, MEDISEP ഒരു STATUTORY സ്കീം അല്ലാത്തതുകൊണ്ടും ഇൻഷുറർ ഒരു ഗുണഭോക്താവ് അല്ല. മറിച് ഒരു ഉപഭോക്താവ് ആണ്.
തനിക്ക് ഇഷ്ടമുള്ള ഇൻഷുറൻസ് ചേരുവാനുള്ള അവകാശമുണ്ട്. ആർക്കും അത് തടയുവാൻ സാധിക്കില്ല.

മെഡിസെപ്പ് ഒഴിവാക്കുവാൻ താഴെ വിവരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

1.ആദ്യം മെഡിസെപ്പിന്റെ ഡയറക്ടർക്ക് സ്കീമിൽ തുടരുവാൻ തനിക്ക് താല്പര്യം ഇല്ല എന്നും, തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഈമെയിൽ അല്ലെങ്കിൽ രേഖാമൂലം കത്ത് അയക്കുക.

  1. മറുപടി ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ അനുകൂലം അല്ലെങ്കിൽ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075