ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി;മറ്റൊരു മുൻ എംഎൽഎ പാർട്ടിയിൽ നിന്നകന്നു.

എംഎൽഎ യായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി.മറ്റൊരു എംഎൽഎ യായിരുന്ന എം എം മോനായിക്ക് ഇപ്പോൾ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.പാർട്ടി മെമ്പർഷിപ്പ് അദ്ദേഹം പുതുക്കിയില്ല.അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം

എം എം മോനായി

മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത് . തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് ഐഷാ പോറ്റി.

സിപിഎമ്മിന്റെ മുൻ എംഎൽഎ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സിപിഎമ്മിന്റെ മറ്റൊരു മുൻ എംഎൽഎ കോൺഗ്രസിലെത്തിയത്.നേരത്തെ സമുന്നത കോൺഗ്രസ് നേതാവായ പ്രൊഫ.കെ വി തോമസും സരിനും കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയിരുന്നു.ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ സിപിഎം സൈബർ പോരാളികൾ അവരെ വഞ്ചകി എന്നാണ് വിശേഷിപ്പിച്ചത്.അതേസമയം പ്രൊഫ.കെ വി തോമസും സരിനും കോൺഗ്രസിൽ ചേർന്നപ്പോൾ ഇതേ സിപിഎം സൈബർ പോരാളികൾ വിപ്ലവം എന്നാണ് വിശേഷിപ്പിച്ചത്.ഇതിനെ സോഷ്യൽ മീഡിയ പരിഹസിക്കുകയാണ് ഇപ്പോൾ.

ഐഷാ പോറ്റി കഴിഞ്ഞ കുറെ നാളായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയായിരുന്നു . തെരഞ്ഞെടുപ്പിന് മുന്‍പ് ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്.

കൊല്ലം കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി വരുമെന്ന തരത്തില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തിയത്. 2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്.

2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല പാര്‍ടിയില്‍ നിന്നും അകലുകയും ചെയ്തു. ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തുടക്കത്തില്‍ നിഷേധിച്ചിരുന്നു. ഐഷാ പോറ്റി എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്‌തത്‌ ദൈവനാമത്തിലായിരുന്നു.അത് സിപിഎമ്മിൽ കടുത്ത വിമര്ശനത്തിനിടയാക്കി.ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത മറ്റൊരാൾ എം എം മോനായി ആയിരുന്നു.അദ്ദേഹം ഇപ്പോൾ പാർട്ടിയുമായി അകൽച്ചയിലാണ്. ഐഷാ പോറ്റി സിപിഎം വിടുകയും ചെയ്‌തു .

സിപിഎമ്മിന്റെ മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സിപിഎമ്മിന്റെ മറ്റൊരു മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിലെത്തിയത്.നേരത്തെ സമുന്നത കോൺഗ്രസ് നേതാവായ പ്രൊഫ.കെ വി തോമസും സരിനും കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയിരുന്നു.ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ സിപിഎം സൈബർ പോരാളികൾ അവരെ വഞ്ചകി എന്നാണ് വിശേഷിപ്പിച്ചത്.അതേസമയം പ്രൊഫ.കെ വി തോമസും സരിനും കോൺഗ്രസിൽ ചേർന്നപ്പോൾ ഇതേ സിപിഎം സൈബർ പോരാളികൾ വിപ്ലവം എന്നാണ് വിശേഷിപ്പിച്ചത്.ഇതിനെ സോഷ്യൽ മീഡിയ പരിഹസിക്കുകയാണ് ഇപ്പോൾ.

ഐഷാ പോറ്റി കഴിഞ്ഞ കുറെ നാളായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയായിരുന്നു . തെരഞ്ഞെടുപ്പിന് മുന്‍പ് ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്.

കൊല്ലം കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി വരുമെന്ന തരത്തില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെയാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തിയത്. 2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്.

ആർത്തി ഒട്ടുമേ ഇല്ലാത്ത ചില സഖാക്കൾ ഇപ്പോൾ ജയിലിൽ കിടപ്പുണ്ട് മേഴ്സിക്കുട്ടി അമ്മച്ചീ.മേഴ്സിക്കുട്ടി അമ്മച്ചിക്കും ആർത്തി തീരെ ഇല്ല. അതല്ലെ മന്ത്രിയായിരിക്കെ ഒരു അമേരിക്കൻ കടലാസു കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനം തീറെഴുതാൻ ശ്രമിച്ചതും ചെന്നിത്തലയുടെ ഇടപെടൽ കാരണം ചീറ്റിപ്പോയതും. അതിൻ്റെയൊക്കെ ഫലമാണല്ലോ ഇത്തവണ വീട്ടിലിരിക്കേണ്ടി വന്നതും(പ്രമുഖ കാർട്ടൂണിസ്റ്റ് ഹരികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എസ് രാജേന്ദ്രൻ)