എ എ റഹീമിന്റെ ഇംഗ്ളീഷിനെ വെള്ള പൂശാൻ എകെജിക്കും ഇംഗ്ളീഷ് അറിയില്ലെന്ന് പറയുന്നവർ ഇത് വായിക്കുക

എ.കെ.ജി യ്ക്ക് ഇംഗ്ലീഷ് അത്ര വശമില്ലായെന്ന നിലയിൽ നടക്കുന്ന പ്രചരണം തെറ്റാണ്.
എ.കെ.ജി മനോഹരമായി ഇംഗ്ലീഷിൽ എഴുതുകയും പ്രസംഗിക്കുയും ചെയ്യും ഇതോടൊപ്പം ചേർത്തിട്ടുള്ള കത്തുകൾ 14/09/52 ലും, 20/01/53 ലും 31/01/53 ലും
എ കെ ജി സ്വന്തം കൈപ്പടയിൽ എന്റെ അച്ഛൻ സമാധാനം പരമേശ്വരന് എഴുതിയ കത്തുകളാണ്.

ഏകെജിഎഴുതിയ കത്ത്
1953 ലെ കത്തുകൾ എ.കെ.ജി. മോസ്ക്കോയിൽ നിന്ന് എഴുതിയവയാണ്. അക്കാലങ്ങളിൽ വിദേശങ്ങളിൽ നടന്ന എല്ലാ ലോക സമാധാന സമ്മേളനങ്ങളിലും എ.കെ.ജി ഇംഗ്ലീഷിൽ പ്രസംഗിച്ചിട്ടുമുണ്ട്.
സി ഐ സി സി ജയചന്ദ്രൻ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ച പോസ്റ്റാണിത്.

ഏകെജിഎഴുതിയ കത്ത്

എ എ റഹീമിന്റെ ഇംഗ്ളീഷിനെ വെള്ള പൂശാൻ വേണ്ടി ഏകെജിക്കും ഇംഗ്ളീഷ് അറിയില്ലെന്ന് ഫേസ് ബുക്കിൽ എഴുതുന്നവർ നവ സിപിഎമ്മുകാരാണ് .എന്നിട്ടും പഴയ നേതാക്കൾ ഇതിനെതിരെ മിണ്ടുന്നില്ല.ഏകെജിക്ക് ഇംഗ്ളീഷിൽ എഴുതുമ്പോൾ വികാരണ തെറ്റ് ഉണ്ടായിരുന്നുയെന്നാണ് എ എ റഹീമിനെ അനുകൂലിക്കുന്നവരുടെ വാദം.എകെജി മനോഹരമായ ഇംഗ്ളീഷിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌ത കമ്യുണിസ്റ്റ് നേതാവായിരുന്നു.

ജവഹർ ലാൽ നെഹ്‌റുവിനെ പോലുള്ള നേതാക്കളുമായി ഇംഗ്ളീഷിലാണ് അദ്ദേഹം ആശയ വിനിമയം നടത്തിയത്.തുടക്ക കാലത്ത് പാർലിമെന്റിൽ ഇംഗ്ളീഷിലോ ഹിന്ദിയിലോ സംസാരിക്കണമായിരുന്നു.ഇപ്പോൾ മലയാളത്തിൽ സംസാരിച്ചാൽ വിപർത്തനം ചെയ്യാനുള്ള സാങ്കേതിക വിദ്യയുണ്ട്.എകെജി ലോകസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.ഇ എംഎസിനും നല്ലപോലെ ഇംഗ്ളീഷ് അറിയാമായിരുന്നു.വിദേശ പ്രതിനിധികളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്.ഏകെജിയേയും ഇഎംഎസിനെയും എ എ റഹീമിനോട് താരതമയപ്പെടുത്തരുത്.ഇംഗ്ളീഷ് അറിയാത്തത് ഒരു കുറ്റമല്ല.ആ ഭാഷയിൽ പാണ്ഡിത്യം ഉണ്ടെന്ന് പറയുമ്പോഴാണ് പ്രശ്‌നം