കഴിഞ്ഞ 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.ഇടതു തരംഗം ആഞ്ഞടിച്ച തെരെഞ്ഞെടുപ്പിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് എന്നതാണ് സവിശേഷത.

കാസകോഡ് ജില്ലയിൽ കാസർഗോഡ് ,മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലും ,കൊല്ലം ജില്ലയിൽ ചാത്തനൂരിലും ,തിരുവനന്ദപുരം ജില്ലയിൽ ആറ്റിങ്ങൽ ,കഴക്കൂട്ടം,വാട്ടീയൂർകാവ്,നേമം ,പാലക്കാട് ജില്ലയിൽ പാലക്കാട് ,മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്ത് എത്തിയത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതോടെ തിരുവനന്ദപുരം ജില്ലയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കാം.തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്തിയ ഏഴ് മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്.അതോടൊപ്പം മറ്റു മണ്ഡലങ്ങളിലും വരാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് ജയാ സാധ്യത ഉണ്ട്. 2026ലെ തെരെഞ്ഞെടുപ്പിൽ 10-20 സീറ്റുകൾക്കിടയിൽ സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം.52 സീറ്റുകളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പാണ്.

2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഉത്തരകേരളത്തിലെ 32 സീറ്റുകളിൽ 24 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് കിട്ടിയത് കേവലം എട്ട് സീറ്റുകൾ മാത്രം.മധ്യ കേരളത്തിൽ മൊത്തം 55 സീറ്റുകളിൽ എൽഡിഎഫ് 31 സീറ്റുകളും യുഡിഎഫ് 24 സീറ്റുകളും .ദക്ഷിണ കേരളത്തിൽ മൊത്തം 53 സീറ്റുകളിൽ യുഡിഎഫിന് കിട്ടിയത് കേവലം ഒമ്പത് സീറ്റുകൾ മാത്രം .

എൽഡിഎഫിന് 44 സീറ്റുകളും .യുഡിഎഫിന് ഒരു സീറ്റു പോലും ലഭിക്കാതെ ജില്ല പത്തനംതിട്ടയാണ്.ഏറ്റവും കൂടുതൽ സീറ്റുകൾ യുഡിഎഫിന് കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്നാണ് .16 ൽ 12 സീറ്റുകളിൽ യുഡിഎഫ് ജയിച്ചു.എറണാകുളം ജില്ലയിൽ 14 സീറ്റുകളിൽ യുഡിഎഫ് ഒമ്പത് സീറ്റുകളിലും ജയിക്കുകയുണ്ടായി.എൽഡിഎഫിന് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടിയത് തൃശൂർ ജില്ലയിൽ നിന്നാണ് .13 സീറ്റുകളിൽ 12 ലും എൽഡിഎഫ് ജയിച്ചു എൽഡിഎഫ് കഴിഞ്ഞ തവണ 45.43 ശതമാനം വോട്ടു വിഹിതം കരസ്ഥമാക്കിയപ്പോൾ യുഡിഎഫിന് 39.47 ലഭിച്ചത്.ബിജെപിക്ക് തനിച്ച് ശതമാനമാണ് 11.30 ശതമാനവും ബിജെപി മുന്നണിയായ എൻ ഡി എ യ്ക്ക് 12.41 ശതമാനമാണ് .
