ന്യൂഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ഇന്ന് (വ്യാഴാഴ്ച- 25 ഡിസംബർ 2025 ) നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുചേർന്നു. തലസ്ഥാനത്തുനിന്നും വടക്കേ ഇന്ത്യയിൽ നിന്നുമുള്ള ഒരു വലിയ ക്രിസ്ത്യാനി സമൂഹത്തോടൊപ്പം ക്രിസ്മസ് പ്രഭാത ശുശ്രൂഷയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത് .നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.

സന്തോഷത്തിന്റെയും ധ്യാനത്തിന്റെയും ഒരുമയുടെയും ആത്മാവ് സൃഷ്ടിച്ച പ്രാർത്ഥനകൾ, കരോളുകൾ, സ്തുതിഗീതങ്ങൾ എന്നിവ ചടങ്ങിൽ ഉണ്ടായിരുന്നു, കൂടാതെ ഡൽഹി ബിഷപ്പ് റവ. റവ. ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനയും ഇതിൽ ഉൾപ്പെട്ടിരുന്നു.
ശുശ്രൂഷയ്ക്ക് ശേഷമുള്ള തന്റെ പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി രാജ്യത്തിന് ഊഷ്മളമായ ക്രിസ്മസ് ആശംസകൾ നേർന്നു, എല്ലാവർക്കും സമാധാനവും അനുകമ്പയും പ്രത്യാശയും നിറഞ്ഞ ഒരു അവധിക്കാലം ആശംസിച്ചു, ഉത്സവവുമായി ബന്ധപ്പെട്ട സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കാലാതീതമായ സന്ദേശം ഊന്നിപ്പറഞ്ഞു. നിയോ-ഗോതിക് വാസ്തുവിദ്യയ്ക്കും ഡൽഹിയിലെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന പങ്കിനും പേരുകേട്ട ചരിത്രപ്രസിദ്ധമായ കത്തീഡ്രലിൽ അദ്ദേഹം പങ്കെടുത്തത് ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യത്തോടുള്ള ആദരവിനു അടിവരയിടുന്നതാണ് .
ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു. എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ. എന്നും മോദി എക്സിൽ കുറിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ രാജ്യത്ത് പലയിടത്തും ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച് ഓഫ് റിഡെംപ്ഷനില്‍ സന്ദര്‍ശനം നടത്തുന്നത്. കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും രാജീവ് ചന്ദ്രശേഖര്‍ അപലപിച്ചു.
