കളമശ്ശേരി നിയമസഭ മണ്ഡലം പിടിക്കാൻ മുസ്ലിം ലീഗ് ശക്തമായി മുന്നോട്ട് .തെക്കൻ കേരളത്തിൽ മുസ്ലി ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഇത്.സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കളമശ്ശേരി പിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
ലീഗിനു സ്വാധീനമുണ്ടായിരുന്ന കളമശ്ശേരിയിൽ കഴിഞ്ഞ തവണ സിപിഎം പി രാജീവിനെ നിർത്തി ഈ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗ് ഈ സീറ്റ് തിരിച്ചു പിടിക്കണമെന്ന വാശിയോടെയാണ് ഇപ്പോൾ കളത്തിലിറങ്ങിയിട്ടുള്ളത് .
ആലുവ ,പറവൂർ ,എറണാകുളം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് 2010 ൽ കളമശ്ശേരി നിയമസഭ മണ്ഡലം രൂപീകരിച്ചത്.ആദ്യം ഇവിടെ മത്സരിച്ചത് ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞാണ് .2011 ,2016 തെരെഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞാണ് ജയിച്ചത്.2021 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് പി . രാജീവും .
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി എ അബ്ദുൽ ഗഫൂറിനെയാണ് രാജീവ് പരാജയപ്പെടുത്തിയത്.പിണറായി സർക്കാരിൽ മന്ത്രിയായതോടെ പി രാജീവ് കളമശേരിയിൽ ഇപ്പോൾ ശക്തനാണ്.അദ്ദേഹത്തെ പരാജയപ്പെടുത്തണമെങ്കിൽ ശക്തനായ സ്ഥാനാർഥിയെ മുസ്ലിം ലീഗ് ഇറക്കേണ്ടി വരും . അതിനുള്ള ശ്രമം ആണ് ലീഗ് നടത്തുന്നത്.

അഡ്വ.മുഹമ്മദ് ഷാ
മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ അഡ്വ.മുഹമ്മദ് ഷാ,ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂർ,യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ ,ദക്ഷിണ കേരളത്തിലെ മുതിർന്ന നേതാവ് അഹമ്മദ് കബീർ എന്നിവരോടൊപ്പം പ്രമുഖരായ ആരെയെങ്കിലും സ്വതന്ത്രനായി മത്സരിപ്പിക്കാനും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.കഴിഞ്ഞ തവണ ഇടതു തരംഗത്തോടൊപ്പം പാലാരിവട്ടം പാലം അഴിമതിയും മറ്റുമാണ് പരാജയത്തിനു കാരണമായതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്.

ഷിബു മീരാൻ
ഇപ്പോൾ രാഷ്ട്രീയ സ്ഥിതി മാറി.കഴിഞ്ഞ പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരെഞ്ഞെടുപ്പിൽ കളമശ്ശേരി നിയമസഭ മണ്ഡലത്തിൽ യു ഡി എഫിനു 5320 ഭൂരിപക്ഷം ഉണ്ട്.

അഡ്വ.വി ഇ അബ്ദുൽ ഗഫൂർ
കളമശ്ശേരിയിൽ വിജയിക്കാൻ കഴിയുമെങ്കിലും രൂക്ഷമായ വിഭാഗിയത യു ഡി എഫിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളോടൊപ്പം കോൺഗ്രസിലെ ഒരു വിഭാഗം കളമശ്ശേരിയിൽ ലീഗ് വിരുദ്ധരാണ്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കളമശേരിയിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പി രാജീവിനനുകൂലമായി പ്രവർത്തിച്ചുയെന്ന് ലീഗ് അണികൾക്കിടയിൽ ശക്തമായ മുറുമുറുപ്പുണ്ട്.അതുകൊണ്ടാണ് കഴിഞ്ഞ കളമശ്ശേരി മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മേൽപ്പറഞ്ഞ കോൺഗ്രസ് നേതാവിനെ പരാജയപ്പെടുത്താൻ ലീഗ് ശ്രമിച്ചത്.എന്നിട്ടും 17 വോട്ടുകൾക്ക് അദ്ദേഹം ജയിച്ചു.

അഹമ്മദ് കബീർ
കളമശ്ശേരി നിയമസഭാമണ്ഡലം കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നതാണ് .കളമശ്ശേരി മുനിസിപ്പാലിറ്റി ,ഏലൂർ മുനിസിപ്പാലിറ്റി ,ആലങ്ങാട് ഗ്രാമ പഞ്ചായത്ത് കടുങ്ങല്ലൂർ പഞ്ചായത്ത് കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് കുന്നുകര ഗ്രാമ പഞ്ചായത്ത് എന്നിവ ഉൾപ്പെട്ടതാണ് കളമശ്ശേരി നിയമസഭ മണ്ഡലം.ഏലൂർ മുനിസിപ്പാലിറ്റിയിൽ മാത്രമാണ് എൽ ഡി എഫിന് വിജയിക്കാൻ കഴിഞ്ഞത്.മറ്റു സ്ഥലങ്ങളിൽ യുഡിഎഫിനു വലിയ മുൻതൂക്കം ഉണ്ട്.

മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കിയില്ലെങ്കിൽ കളമശ്ശേരി വീണ്ടും ലീഗിന് വീണ്ടും കൈവിട്ടു പോവും.കളമശ്ശേരി മണ്ഡലം രൂപീകൃതമാവുന്നതിനു മുമ്പ് എറണാകുളം ജില്ലയിൽ ലീഗിന് കോൺഗ്രസ് നൽകിയിരുന്ന ഏക സീറ്റ് മട്ടാഞ്ചേരിയായിരുന്നു.അവിടെ ഇബ്രാഹിം കുഞ്ഞു സ്ഥിരമായി ജയിച്ചിരുന്നു.ആ മണ്ഡലത്തിൽ ചില മാറ്റങ്ങൾ വന്നതോടെ മുസ്ലിം സമുദായത്തിനു സ്വാധീനം കുറയുകയും ക്രൈസ്തവ വിഭാഗത്തിന് സ്വാധീനം കൂട്ടുകയും ചെയ്തതോടെയാണ് പുതുതായി ഉണ്ടായ കളമശേരി മണ്ഡലം ലീഗിന് കിട്ടിയത്.കളമശേരി കോൺഗ്രസ് എടുത്ത് ലീഗിന് എറണാകുളം ജില്ലയിലെ മറ്റൊരു സീറ്റ് നൽകാനുള്ള ആലോചനയുമുണ്ട്.കോൺഗ്രസിന് ഈ സീറ്റ് കിട്ടിയാൽ ഡിസിസി പ്രസിഡന്റ് ഷിയാസ് രാജീവിനെതിരെ മൽസാരിക്കാൻ സാധ്യതയുണ്ട്.
