എറണാകുളം പനമ്പിള്ളി നഗറിൽ ട്വന്റി 20 ക്ക് മുൻ‌തൂക്കം ;മിഥുൻ മോഹൻ വെട്ടത്ത് ആണ് സ്ഥാനാർഥി

എറണാകുളം പനമ്പിള്ളി നഗറിൽ ട്വന്റി 20 ക്ക് മുൻ‌തൂക്കം ;മിഥുൻ മോഹൻ വെട്ടത്ത് ആണ് സ്ഥാനാർഥി

കൊച്ചി കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ അമ്പതാം ഡിവിഷനായ പനമ്പിള്ളി നഗറിൽ ട്വന്റി 20 സ്ഥാനാർഥിയായ മിഥുൻ മോഹൻ വെട്ടത്തിനു മുൻതൂക്കമെന്ന് നിഗമനം .മുപ്പത്തിനാലുകാരനായ മിഥുൻ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ഉടമയും ചീഫ് മെക്കാനിക്കുമാണ്.പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.യുവജന പ്രതിനിധിയാണ് ഇദ്ദേഹം.

കൊച്ചി കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി ട്വന്റി 20 എന്ന സംഘടന .വികസനത്തിനു രാഷ്ട്രീയമില്ല എന്നതാണ് ഇവരുടെ മുദ്രാവാക്യം .

ആദ്യമായാണ് മിഥുൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് .ചെറിയ വേഷങ്ങളിലൂടെ പല സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ ഉൾപ്പെടെയുള്ള നഗരവാസികളുടെ നഗര ജീവിതം അനുഭവിക്കുന്നതുകൊണ്ടാണ് ഇതിനൊരൊരു മാറ്റം കൊണ്ട് വരാൻ മിഥുൻ മത്സരിക്കാൻ തീരുമാനിച്ചത്.

പനമ്പിള്ളി നഗറിലെ ഡിവിഷനിൽ വികസനം എത്തിക്കുകയാണ് മിഥുന്റെ പ്രധാന ലക്‌ഷ്യം .ചെറിയൊരു മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് ഉണ്ടാവുന്നു എന്നതാണ് പനമ്പിള്ളി നഗറിലെ ശാപം .അതിനൊരു ശാശ്വത പരിഹാരം കാണുക .

അതുപോലെ വാണിജ്യ (commercial ) ബിൽഡിങ്ങുകൾ വന്നതോടെ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാതെയായി.ഭീമമായ കെട്ടിട നികുതിയാണ് മറ്റൊരു പ്രശ്‌നം .കൊച്ചി കോർപ്പറേഷനിൽ നടക്കുന്ന അഴിമതി ജനങ്ങളെ സാമ്പത്തികമായികൊള്ളയടിക്കുന്നു .അതിൽ ഭരണ പ്രതിപക്ഷം ഒന്നിച്ചാണ്.

ഈ ദുസ്ഥിതി മാറ്റണമെങ്കിൽ ട്വന്റി ട്വന്റി കോർപ്പറേഷനിൽ അധികാരത്തിൽ വരണം.ഭരണം കിട്ടിയ കിഴക്കമ്പലം ഉൾപ്പെടെ മൂന്നു ഗ്രാമ പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി നടത്തിയ മികച്ച ഭരണത്തിലൂടെ അത് തെളിയിച്ചതാണ്.

ട്വന്റി 20 എന്ന സംഘടനക്ക് മികച്ച പ്രതിഛായയാണ് കൊച്ചി നഗരത്തിലുള്ളത് .ഏതാണ്ട് 37 ഡിവിഷനുകളിലാണ് ഇവർ മത്സരിക്കുന്നത് .മൊത്തം 74 സീറ്റുകളാണ് കൊച്ചി കോർപ്പറേഷനിലുള്ളത് .ജയിക്കുമെന്ന് ഉറപ്പുള്ള ഡിവിഷനുകളിൽ മാത്രമാണ് ട്വന്റി 20 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്.

ഭരണകക്ഷിയായ എൽ ഡി എഫ് ,പ്രധാന പ്രതിപക്ഷമായ യുഡിഎഫ് ,മറ്റൊരു പ്രതിപക്ഷമായ ബിജെപി എന്നിവരുടെ സ്ഥാനാർത്ഥികളാണ് ട്വന്റി 20 യെ കൂടാതെ മത്സര രംഗത്തുള്ളത്. എൻസിപിയുടെ എൽഡിഎഫ് സ്ഥാനാർഥി കുര്യൻ .കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാർഥി ആന്റണി പൈനുതറ ,ബിജെപിയുടെ പത്മജ എസ് മേനോൻ എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ .

ട്വന്റി 20 അധികാരത്തിലെത്തിയാൽ അവർ നൽകുന്ന വാഗ്ദാനങ്ങൾ ഇവയാണ് .കൊച്ചി നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും ,കൊച്ചിയെ മാലിന്യ മുക്തമാക്കും,കുടിവെള്ള ക്ഷാമം പരിഹരിക്കും,വെള്ളക്കെട്ട് ഇല്ലാതാക്കും ,സുതാര്യമായ ഭരണം ഉറപ്പാക്കും.കൊച്ചി കോർപ്പറേഷനിലേക്ക് മികച്ച പ്രകടനമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ട്വന്റി 20 സ്ഥാനാർത്ഥികൾ ദിവസങ്ങൾക്കകം നടത്തിക്കൊണ്ടിരിക്കുന്നത് .ട്വന്റി 20 സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഏത് മുന്നണിയെയായിരിക്കും പ്രതികൂലമായി ബാധിക്കുക എന്നാണ് കണ്ടറിയേണ്ടത്.