അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടോ ? 2017 ജൂലൈ 6 നു റിസർവ് ബാങ്ക് ഈ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

സംശയകരമായ പണമിടപാടുകൾ തന്റെ അക്കൗണ്ടിൽ ഉണ്ടാവുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ബന്ധപ്പെടുവാൻ വേണ്ടി ബാങ്കിന്റെ Website, Phone banking, SMS, e-mail, IVR, dedicated toll-free helpline reporting to home branch ഉണ്ടായിരിക്കണമെന്ന് RBI നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളിലേക്ക് പരാതി അയച്ചിട്ടും വീണ്ടും പണം നഷ്ടപ്പെടാതെ നോക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അപാകതകളും, ശ്രദ്ധക്കുറവും നിമിത്തം നിങ്ങൾക്ക് പണ നഷ്ടം ഉണ്ടാവുകയാണെങ്കിൽ ബാങ്കിനായിരിക്കും ഉത്തരവാദിത്വം. ബാങ്കോ ഉപഭോക്താവോ നേരിട്ട് ഇടപെടാതെ മൂന്നാം കക്ഷി നിമിത്തം പണം നഷ്ടപ്പെടുകയും ഇക്കാര്യം ബാങ്കിനെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ സാധിക്കില്ല. എന്നാൽ തന്റെ ശ്രദ്ധക്കുറവ് മൂലം ഒ ടിപി, പിൻ മുതലായ കാര്യങ്ങൾ തട്ടിപ്പ് സംഘത്തെ അറിയിക്കുകയും തുടർന്ന് പണം നഷ്ടപ്പെട്ട കാര്യം ബാങ്കിനെ അറിയിച്ചതിനു ശേഷം വീണ്ടും പണം നഷ്ടപ്പെട്ടാലും ബാങ്കിനായിരിക്കും ഉത്തരവാദിത്വം.

കസ്റ്റമർ അറിയാതെ തട്ടിപ്പ് സംഘം തട്ടിയെടുക്കുന്ന പണം പരാതി ലഭിച്ചതിന് ശേഷം പത്ത് ദിവസത്തിനുള്ളിൽ തന്നെ ബാങ്ക് കസ്റ്റമറുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതാണ്.
ഏത് വിധേന ആയാലും മേലിൽ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പരാതി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം ബാങ്കിനുണ്ട്……. എപ്പോഴും എല്ലാ പരാതിയും എല്ലാവർക്കും രേഖാമൂലം കൊടുക്കുവാൻ ശ്രദ്ധിക്കുക….. ഫോൺ വഴി വേണ്ട…!!! തീർച്ചയായും പരിഹാര നടപടികൾ ഉണ്ടാകും.
തയ്യാറാക്കിയത്
(Adv. K B MOHANAN
9847445075)
