നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ പോകുന്നു.വരൻ ആരാണ് ?

നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൃഷയുടെ ഭാവി വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദമുണ്ടെന്നാണ് സൂചന.

അടുത്തിടെ വിവാഹത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളോട് തൃഷ പ്രതികരിച്ചിരുന്നു. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തൃഷയുടെ വിവാഹ വാർത്തകളോട് അവരുടെ മാതാപിതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, 2015-ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാൽ, അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു. വിവാഹശേഷവും അഭിനയം തുടരാനുള്ള തൃഷയുടെ തീരുമാനത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ബന്ധം തകരാൻ കാരണമെന്നാണ് അന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.