2016 ൽ Charles Vijay Varghese സ്ഥാപിച്ച കമ്പനിയാണ് Nava Design and Innovation. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കണ്ടുപിടിത്തം തന്നെയാണ് അവരുടെ ആദ്യത്തെ പ്രോഡക്റ്റ്.SAPER എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് തെങ്ങിന്റെ മുകളിൽ സ്ഥാപിച്ചാൽ തനിയെ കള്ള് ചെത്തും, സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായി കള്ള് ചെത്തും
ഇത്തരത്തിൽ ഓരോ തെങ്ങിൽ നിന്നും കൃത്യമായ ഇടവേളകളിൽ ചുരത്തുന്ന കള്ള് ട്യൂബ് വഴി ഒരു ടാങ്കിലേക്ക് സംഹരിക്കപെടുകയും തുടർന്ന് അവിടെ നിന്ന് എളുപ്പത്തിൽ എടുക്കുകയും ചെയ്യുന്നു.

കള്ള് എന്ന് പറഞ്ഞെങ്കിലും മറ്റേ ഷാപ്പിലെ കള്ള് ആണെന്ന് വിചാരിക്കരുത് തെങ്ങിൽ നിന്നും കിട്ടുന്നത് നീര എന്ന ദ്രാവകമാണ്, അതിനെ പുളിപ്പിച്ചു കഴിയുമ്പോഴാണ് ആ ഷാപ്പിലെ കള്ള് ആകുന്നത്.അല്ലാത്ത ഈ നീര ഒരുപാട് ഔഷതഗുണങ്ങൾ നിറഞ്ഞതാണ് അത് പല പ്രോഡക്ടുകൾ നിർമ്മിക്കാനും ഉപയോഗിക്കുന്നുണ്ട്.

കേരളം എന്ന പേരിന് തന്നെ കാരണമായ തെങ്ങുകളിൽ കയറാൻ ആളെ കിട്ടാൻ ഇല്ലാത്തതും, തെങ്ങിൽ ദിവസവും കയറുന്നതിന്റെ അപകട സാധ്യതകളും കണ്ടിട്ടാണ് മിഡിൽ ഈസ്റ്റിലെ നല്ലൊരു ജോലിയും രാജി വച്ച് ചാൾസ് നാട്ടിലേക്ക് വണ്ടി കയറിയത്.

ആ വരവ് എന്തായാലും വെറുതെയായില്ല, 2020 ൽ ബെസ്റ്റ് സ്റ്റാർട്ടപ്പിനുള്ള നാഷണൽ അവാർഡ് ഇവർക്ക് ലഭിച്ചിട്ടുണ്ട്, അത് കൂടാതെ കാർഷിക രംഗത്തെ സ്റ്റാർട്ടപ്പ് എന്ന നിലയിൽ Department for Promotion of Industry and Internal Trade (DPIIT) വക സർക്കാർ ഫണ്ടും ഇവർക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

കേരളത്തെ ഉദ്ദേശിച്ച് തുടങ്ങിയത് ആണെങ്കിലും കമ്പനി ഇപ്പോൾ കേരളത്തിന് പുറത്തേക്കും വളരുകയാണ്, നിലവിൽ കളമശ്ശേരി Maker Village ആസ്ഥാനമായി പ്രവർത്തിക്കുന്നു.വീണ്ടും നമ്മൾ അധികം അറിയാത്ത ഒരു വൻ കമ്പനി, അതും കേരളത്തിൽ നിന്നൊരു മലയാളി വക…