ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഡൽഹി ടെസ്റ്റിൽ ഇന്ത്യ വിജയം ഉറപ്പിച്ചു .കേവലം 58 റൺസ് ദൂരമാണ് വിജയത്തിലേക്ക് ആവശ്യം .ഒമ്പത് വിക്കറ്റുകളും ഒരു ദിവസവും ബാക്കി നിൽക്കെ ഇന്ത്യയുടെ വിജയം സുനിശ്ചിതം.നാളെ മുഴുവൻ സമയവും മഴ അപഹരിച്ചെങ്കിൽ മാത്രമേ സമനിലയിൽ കലാശിക്കുകയുള്ളൂ.അതിനുള്ള സാധ്യതയുമില്ല എന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന.

ഇന്ത്യ എത്ര വിക്കറ്റുകൾക്ക് വിജയിക്കുമെന്നാണ് കാണികൾ ഉറ്റു നോക്കുന്നത്. രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് താരങ്ങൾ ബാറ്റിംഗ് മികവ് പുറത്തെടുത്തു.വളരെ പണിപ്പെട്ടാണ് ഇന്ത്യ ആതിഥേയരുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
വെസ്റ്റ് ഇൻഡീസ് ബാറ്റർമാരായ ജോൺ കാംബെല്ലും ഷായ് ഹോപ്പും സെഞ്ച്വറി നേടി. വെസ്റ്റ് ഇൻഡീസിന്റെ ലോവർ ഓർഡറിൽ നിന്നും പ്രതിരോധം ഉയർന്നതിനാൽ ഇന്ത്യ വളരെ നേരം കഷ്ടപ്പെട്ടു, ജയ്ഡൻ സീൽസിനൊപ്പം അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ജസ്റ്റിൻ ഗ്രീവ്സ് അർദ്ധശതകം നേടി.അവസാന വിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് നേടിയത് 81 റൺസാണ്.ഇന്ത്യയുടെ ലോകോത്തര ബൗളിങ്ങിനു മുന്നിലാണ് വെസ്റ്റ് ഇൻഡീസിന്റെ വാലറ്റം ചേര്ത്ത് നിന്നത്.

കുൽദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾ വീതം നേടി .മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും ,രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും ഓരോ വിക്കറ്റു വീതം നേടി. വെസ്റ്റ് ഇൻഡീസിനെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 390 റൺസിനാണ് പുറത്താക്കിയത് .തുടർന്ന് 121 റൺസ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗ് തുടർന്നത് .ഒന്നാം ഇന്നിങ്സിൽ 175 റൺസ് നേടിയയശസ്‌വി ജയ്‌സ്വാൾ എട്ടു റൺസിന് പുറത്തായി .n ജോമേൽ വാരിക്കനാണ് വിക്കറ്റ് . ഇന്ത്യക്ക് വിജയിക്കാൻ 58 റൺസാണ് ആവശ്യം.അത് നാളെ അവസാന ദിനമായ ചായയ്ക്ക് മുമ്പ് നേടാൻ സാധ്യതയുണ്ട്.

നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 63/1 എന്ന നിലയിലാണ് .25 റൺസുമായി കെ എൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിലുള്ളത്.. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ് .വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ രണ്ടാം സ്ഥാനത്ത് എത്തുമെന്നുറപ്പാണ്.നിലവിൽ ഓസ്‌ത്രേലിയയാണ് ഒന്നാമത്.രണ്ടാമത് ശ്രീലങ്കയും .
